0%

Chapter Title : ആനയൂക്ക് [MDV]

Author : കൊമ്പൻ Read All Parts 1.6K

എനിക്ക് പേടിയുണ്ട് ട്ടാ..”

“നീ പേടിക്കണ്ട ടാ കേശവാ, ഇന്നേവരെ ഇവൻ ആരെയും ഉപദ്രവിച്ചിട്ടൊന്നും ഇല്ല, ഈ കുന്തവും തോട്ടിയുമെല്ലാം അവനെയൊന്നു പേടിപ്പിക്കാൻ മാത്രമുള്ളതാണ്. നിനക്കറിയാമോ 11 ആം വയസ്സിലെ എന്റെ അച്ഛന്റെ സമ്മാനം ആണിവൻ.”

“അതെയല്ലേ ...” കേശവൻ പപ്പന് പട്ട വാരിയിട്ടുകൊണ്ട് അവന്റെ കണ്ണിലേക്ക് നോക്കി.

“കണ്ടില്ലേ ഇവന്റെ വീണെടുത്ത അഴകുള്ള കൊമ്പുകള്‍, ഒരു കണക്ക് വരെ നമ്മുടെ പൈതൽമല തോറ്റുപോകും അതിന്റെ മുന്നിൽ…! അല്ലെ കേശവാ.”

“ശരിയാ ഉണ്ണിച്ചേട്ടാ..”

“ഒരു പക്ഷെ വരുത്തമ്മരുടെ കണക്കില്‍ തുമ്പിനീളം കുറവായിട്ട്  കാണുന്നതെങ്കിലും ഒന്ന് ഒരു ചുറ്റൊക്കെ വേണം എന്ന് വെച്ചാല്‍ നിലത്തിടാന്‍ പറ്റുന്ന രീതിയില്‍ നീളമുള്ള തുമ്പിയും ഉണ്ട്.”

“അവന്റെ ഈ വായുകുംഭവും, വീതിയേറിയ തലക്കുനിയും, നെറ്റിത്തടവും, തടിച്ച് കൊഴുത്ത ശരീരവും അങ്ങനെ ഒന്നിനോന്നിന് മികച്ച ഒരു ആനച്ചന്തം തന്നെ അല്ലെ!

നമ്മുടെ ഈ ശ്രീ പദ്മനാഭൻ.”

“അതെ ഉണ്ണിച്ചേട്ടാ കൂപ്പിലെ പണിക്കാണ് പോകുന്നതെങ്കിലും , തിടമ്പ് എടുക്കാൻ കേരളത്തിൽ ഇവനോളം തലയെടുപ്പ് ആർക്കുമില്ല!”

ആകാശത്തോളം വരുന്ന തേക്കിൻ മരങ്ങളിക്കടയിലൂടെ കണ്ണന്റെ മേലെ തലയില് ഒരു കെട്ട് കെട്ടി ശ്രീധരന്റെ ശബ്ദം ഉണ്ണിയുടെ നേർക്ക് വന്നു “ഉണ്ണി കൂപ്പിലെക്ക് വരുന്നില്ലേ..”

“വരുവാ ശ്രീധരൻ ചേട്ടാ”

“പപ്പാ, കാലൊന്നു പൊക്കിയെടാ..” ചിന്നം വിളിച്ചുകൊണ്ട് ശ്രീ പത്മനാഭൻ കാലുപൊക്കി ഉണ്ണി കാലിൽ ചവിട്ടി മേലെ കയറി.

പുഴ കടന്നു കൂപ്പിലേക്ക് നടക്കുമ്പോ കഴിഞ്ഞതൊക്കെ മനസിലേക്ക് ഒഴുകിയിറങ്ങി.

4 വര്‍ഷം മുൻപ്  കടം കയറി അച്ഛൻ സർവ്വതും വിറ്റു തുലക്കുമ്പോ

അവസാനം തറവാട്ടിൽ പപ്പൻ മാത്രം, അവനെയും വിൽക്കും മുൻപ്

💬 Comments

View all comments