Chapter Title : ആനയൂക്ക് [MDV]
പുത്രൻ.
പപ്പൻ തുമ്പികൈ വീശി കൂപ്പിലേക്ക് നടന്നു കയറി.
കൂപ്പിലെത്തിയപ്പോൾ വരത്തൻ ബാബു ചേട്ടൻ ഉണ്ണിയെ കണ്ടതും അടുത്തേക്ക് വന്നു, കെറുവിച്ചു.
“കാട്ടിലെ നിയമം തെറ്റിക്കാൻ നീയാരാടാ ചെറ്റേ.”
ബാബുവിന്റെ കൃഷ്ണമണിയിലേക്ക് ശരം പോലെ നോക്കികൊണ്ട്
ഉണ്ണി “നിന്റെ തന്ത നായിന്റെ മോനെ.!”
“അതെയ് !!! ബാബു ചേട്ടാ.. !! ഉണ്ണിയുടെ ഷർട്ടിൽ നിന്ന് കൈയെടുത്തെ..” തോട്ടിയുടെ കൊക്കി വിരലിൽ എടുത്തു ഉയർത്തി ശ്രീധരൻ ബാബുവിന്റെ നേരെ ചൂണ്ടി.
“കണ്ടോ നീ, ഞാനൊന്നു പറഞ്ഞാൽ ഇവർ എല്ലാരും ആനകളെയും കൊണ്ട് ചുരം ഇറങ്ങും, പിന്നെ നീയിവിടെ കിടന്നു മൂഞ്ചും കാണണോ.”
“വേണ്ട…..ഉണ്ണി വേണ്ട, നിന്റെ ഇഷ്ടം പോലെ, കൂലി കൂട്ടി തരാൻ
ഞാൻ പറയാം.”
“അങ്ങനെ നേരായ വഴിക്കാണെങ്കിൽ നിനക്കു കൊള്ളാം.”
കേശവനും ഉണ്ണിയും ഉച്ചയ്ക്ക് കഞ്ഞിയും പുഴുക്കും കഴിക്കുന്ന നേരം അമ്മിണിയുടെ കടയിലെ റേഡിയോയിൽ.
“നാടൻ കന്നി പെണ്ണെ...നാണിക്കാതെൻ ..പൊന്നെ...”
“ഉണ്ണിച്ചേട്ടാ ഞാൻ നാളെ കാലത്തു വീട്ടിലേക്ക് ഒന്ന് പോവാ കേട്ടോ
ഞായറാഴ്ച തിരിച്ചു വരാം.”
“ആടാ…”
“കാലാപാനിയിലെ പാട്ടല്ലേ….ഉണ്ണിച്ചേട്ടാ…
ഞാൻ ഈയാഴ്ച കാണാൻ പോകുന്നുണ്ട്….”
“നിനക്കിപ്പോഴും സിനിമകമ്പം ഉണ്ടല്ലേ.”
“ഉണ്ട് ഉണ്ണിച്ചേട്ട , ലാലേട്ടന്റെ എല്ലാ പടവും ഞാൻ മുടങ്ങാതെ കാണും.” കേശവൻ വായ മോറികൊണ്ട് പറഞ്ഞു.
“അമ്മിണിയേടത്തി, കാശു വച്ചേക്കുവാ, നാളെ ഞാൻ ഉണ്ടാകില്ലേ..” കേശവനും ഉണ്ണിയും കടയിൽ നിന്നും ഇറങ്ങി.
പണി തീർന്നു ആനപ്പുറത്തേറി പോകുമ്പോ. ചക്ക പഴുത്ത മണം കിട്ടിയപ്പോൾ പപ്പൻ വഴിതെറ്റിച്ചു നടക്കാൻ തുടങ്ങി.
“പപ്പാ…. എടാ കൊതിയാ….. ഞാൻ നിനക്ക് രാത്രി തരുന്നത് പോരെടാ.”
“അവൻ കഴിച്ചോട്ടെ
💬 Comments
View all comments