Chapter Title : ആനയും അണ്ണാനും [Jumailath]
എന്തൊലത്തേന്നു"?
"അതിന് മാത്രം എന്താണ്ടായേ"
"ഫ്രൻ്റ്ലെ ലീഫ് സ്പ്രിങ്ങിൻ്റെ റിയർ ബോൾട്ട് മാറ്റണം. ലിങ്കേജ് റീപ്ലേസ് ചെയ്യണം. സിലിൻഡർ പുതിയത് വേണം. ആക്സിലിൻ്റെ പുറത്തെ ഹബ് ചളുങ്ങി കേറിയിട്ടുണ്ട്"
ഷംസാദ് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി.
"ഞങ്ങളൊരു ചോലയിൽ ചാടി. വളച്ചിട്ട് കിട്ടിയില്ല.ഫ്രൻഡ് ആക്സിൽ പാറയിൽ ഇടിച്ചു കേറിയാ നിന്നത്"
"അതേതായാലും നന്നായി. ബോഡിക്കൊന്നും ഒരു പോറലു പോലുമില്ല. എങ്ങനെ പറ്റിച്ചെടാ അത്"?
ഷംസാദ് ഞങ്ങളെ ഡ്രൈവിങ് സ്കില്ലിനെ പുകഴ്ത്തി.
"കണ്ണാ കമ്പനി വണ്ടി ഇറക്കുന്നത് നിർത്തിയിട്ട് കാലം കൊറേയായി.പാർട്സ് കിട്ടാനെളുപ്പല്ല. ലീഫ്സ്പ്രിങ്ങൊക്കെ എങ്ങനേലും ഒപ്പിക്കാം. ട്രാൻസ്ഫർ കേസിലെ പല്ല് തേഞ്ഞിട്ടുണ്ട്. ഫ്രൻഡ് ആക്സിലും സ്റ്റിയറിങ് റോഡും മാറ്റണം. സസ്പെൻഷൻ മൊത്തം പണിയേണ്ടി വരും"
മാനുക്ക വിശദീകരിച്ചു.
"ന്നാ ഞ്ഞി ഇജ്ജ് രണ്ട് മാസത്തേക്ക് നോക്കണ്ട മോനേ"
പാർട്സ് കിട്ടി വണ്ടി റെഡിയാക്കുമ്പോഴേക്ക് മാസം രണ്ട് കഴിയും.അച്ഛച്ഛൻ്റെ 96 മോഡൽ ജീപ്പാണ്. ഞാനും ജംഷിയും ഓഫ് റോഡ് ഇവൻ്റിന് കൊണ്ട് പോവുന്ന വണ്ടിയാണ്. കക്കാടംപൊയിലെ ഇവൻ്റ് കഴിഞ്ഞതോടെ ഷെഡിലായിന്ന് പറഞ്ഞാ മതി.
"ഇനീപ്പോ ജൂലായിലെ ഗോവ പരിപാടിക്ക് നോക്കിയാ മതീല്ലേ"
"ഇക്കാ ഞാനങ്ങട്ട് ഇറങ്ങിയാലോ? വണ്ടീൻ്റെ കാര്യം നോക്കാൻ ജംഷിയോട് പറയാം"
"എന്താപ്പം അനക്ക് ഇത്ര തെരക്ക്"?
"ഫാമിൻ്റെ എന്തോ ആവശ്യത്തിനേ രേണുവിനേം കൊണ്ട് വൈകുന്നേരം തറവാട്ടിൽ പോണം. മെയ് ലാസ്റ്റെങ്ങാനുമേ തിരിച്ചു വരുന്നുണ്ടാവൂ"
"എന്തായാലും ഇത്രയും ദൂരം വന്നു. ന്നാ പിന്നെ കുറച്ച് മട്ടൻ ബിരിയാണി തട്ടിയിട്ട് പോവാടാ. ഉമ്മ അന്നെ എടക്കൊക്കെ ചോദിക്കും"
"ഷഹാന വന്നിട്ടുണ്ട്"
"ആഹാ. എപ്പോ എത്തി ദുബായിന്ന്"?
"ഇന്നലെ രാത്രി
💬 Comments
View all comments