0%

Chapter Title : ആനയും അണ്ണാനും [Jumailath]

Author : Kambikathakal Read All Parts 1.5K

നോക്കി കുറച്ചു നേരം കിടന്നു.

''ഇനിയെന്തെങ്കിലും ആഗ്രഹമുണ്ടോ"?

"സുമംഗലിയായി മരിക്കണമെന്ന് ആഗ്രഹമുണ്ട്"

"അത് വല്ലാത്തൊരു ആഗ്രഹമാണല്ലോ രേണു"

ഞാൻ രേണുവിനെ വാരി പുണർന്നു.

" ചെറുതായപ്പോ ഒരു കുസൃതികുടുക്ക ആയിരുന്നോനാ"

"ഇപ്പോഴോ"?

"ഇപ്പോ ഭയങ്കര സീരീയസല്ലേ"

"എനിക്കാരുല്ലേ ഞാനൊറ്റക്കാണേന്നും പറഞ്ഞ് കൊല്ലിയിൽ ചാടാൻ പോയ കുട്ടി തന്നെയാണോ ഇത് എന്ന് മനസ്സിലാവാത്തത്ര മാറിയിട്ടുണ്ട് കണ്ണാ നീ".

"അത് അച്ഛച്ഛനും അമ്മമ്മയും പെട്ടെന്ന് ഒരു ദിവസം പോയപ്പോ"

"വർഗീസേട്ടൻ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിലോ? നീ എന്നെ ഓർത്തോ? ഞാനുണ്ടേന്നില്ലേ കണ്ണാ അന്ന് നിനക്ക്"?

"രേണു ഭർത്താവിൻ്റെ കൂടെ കണ്ണൂരായിരുന്നില്ലേ"?

"ഭർത്താവിൻ്റെ കാര്യം ഓർമ്മിപ്പിക്കല്ലേ കണ്ണാ. ഞാൻ ഒരുപാട് അനുഭവിച്ചു"

"സോറി രേണു''

''ന്നാലും കഴിഞ്ഞ രണ്ട് കൊല്ലായിട്ട് നീ ഒരു പാട് മാറിയിട്ടുണ്ട് കണ്ണാ. ജംഷീറും നീഹയും ഒപ്പം ഉള്ളതുകൊണ്ടാവും"

രേണു ഇടത് വശത്തേക്ക് ചെരിഞ്ഞു വലതു കൈ കൊണ്ടെൻ്റെ മുഖത്ത് തലോടി.

"ആണോ രേണൂ" ?

രേണു എൻ്റെ കണ്ണിലേക്ക് കുറേ നേരം നോക്കി.

"നീ ഇപ്പോഴും പഴയ മണ്ണാങ്കട്ട തന്നെയാടാ. ഒക്കെ ഉള്ളിലൊതുക്കി നടക്കാണ്ന്ന് എനിക്ക് നിൻ്റെ ഈ കണ്ണിൽ കാണാം. സാധാരണ മണ്ണാങ്കട്ടയേക്കാൾ കുറച്ചു കൂടി സ്ട്രക്ചറൽ ഇൻ്റഗ്രിറ്റി ഉണ്ടെന്നേയുള്ളൂ. ഇത്തിരി നേരം മഴ കൊള്ളാം. പക്ഷേ നല്ലൊരു മഴ പെയ്താല് അലിഞ്ഞു പോവും"

"അതിനല്ലേ രേണു എൻ്റെ കൂടെയുള്ളത്''?

"അതേ കണ്ണാ, നല്ലൊരു പേമാരിയും കാറ്റും വന്നാലേ നമ്മള് രണ്ടും ഒലിച്ചുപോവും"

"എൻ്റെ പൊട്ടത്തി രേണൂ  പേമാരിയിൽ ഒലിച്ചുപോകും എന്ന് പേടിയുള്ളവര് പേമാരിയിൽ ഇറങ്ങി നടക്കാതിരിക്കണം. അതാ വിവരമുള്ളവര് ചെയ്യാ"

രേണു

💬 Comments

View all comments