Chapter Title : ആനയും അണ്ണാനും [Jumailath]
"നിങ്ങളെ ഒക്കെ ഒപ്പം നടന്ന് ഇപ്പോ ഒച്ച കേട്ടാൽ എഞ്ചിനേതാന്ന് പറയാവുന്ന അവസ്ഥയിലായി"
"എത്ര സുന്ദരി പെൺകുട്ടികളാ ഇവിടെ തലങ്ങും വിലങ്ങും നടക്കുന്നത്- ക്ലാസ്സിൽ തന്നെ എത്രയെണ്ണം "
"അതേതാടാ ഞാനറിയാത്ത പുതിയ ആരാധികമാര്"? ജംഷി ആകാംക്ഷയോടെ ചോദിച്ചു.
"ആ ഹിന്ദിക്കാരി രൂപാലി ഗുപ്ത കുറേ നാളായിട്ട് ഇവൻ്റെ പിന്നാലെയാ".
"ആഹാ ആ ജാഡക്കാരിയോ? കോളേജിലെ ബ്യൂട്ടി ക്വീനാന്നല്ലേ എല്ലാവരും പറയുന്നത്"
"അവളിവൻ്റെ എന്തു കണ്ടിട്ടാ"? ഷംസാദ് വീണ്ടും.
വിശപ്പ് മാറിയതുകൊണ്ടോ എന്തോ അവനിപ്പം നാവ് തിരിച്ചു കിട്ടിയിട്ടുണ്ട്.
"ആലിൻ്റെ ചുവട്ടിലിരിക്കുന്ന ഈ സുമുഖനെ പ്പറ്റി നിനക്കെങ്ങനെ അത് ചോദിക്കാൻ തോന്നി? ആറാറരയടി പൊക്കവും പത്തുനൂറ്റമ്പതു കിലോ തൂക്കവും ഒടുക്കത്തെ ലുക്കും.പിന്നെ രൂപാലിയല്ല ആരായാലും നോക്കൂല്ലേ. കൂട്ടിന് മലപ്പുറം ഋത്വിക് റോഷൻ ജംഷീർ അലിയും"
നീഹാ നിലത്തോട്ട് ചാടിയിറങ്ങി എന്നെയും ജംഷീറിനെയും ഒരുമിച്ച് വാരി.
"ഇത്രയൊക്കെ ജൂനിയേഴ്സും സീനിയേഴ്സും ആരാധികമാരായിണ്ടായിട്ട് പെണ്ണുങ്ങളെ ബാക്ക് നോക്കാതെ കണ്ട വണ്ടിയുടെ ബാക്ക് നോക്കി നടക്കുന്ന രണ്ടെണ്ണം" വീണ്ടും ഷംസാദ്.
"അതെങ്ങനാ എറിയാനറിയാവുന്നോൻ്റെ കയ്യിൽ വടികൊടുക്കൂലല്ലോ"
ആ നാറി ഇന്ന് കസറുന്നുണ്ട്. ''നീയെന്തെങ്കിലും കഴിച്ചോ ജംഷീ"?
''ഇല്ലെടി ഇത്രയും നേരം ലാബിൽ പണിയേർന്നു. ഇങ്ങള് പിന്നെ ഡിപ്പാർട്ട്മെൻ്റിനെ ചാക്കിലാക്കി വിൻ്റർ സെമെസ്റ്റർ വൈൻഡ് അപ് ചെയ്തല്ലോ. ഞങ്ങളെ പരിപാടി ഏപ്രിൽ ഇരുപത്തഞ്ചിനാ. അതു കഴിഞ്ഞിട്ടാണേൽ പണ്ടാരടങ്ങാനായിട്ട് സമ്മർ ഇൻ്റേൺഷിപ്പുണ്ടാക്കണം”
“അത് നിങ്ങളെ ക്ലാസ് റെപ്രസെൻ്റേറ്റീവ് ശശാങ്ക് വാസ്തവ ഒരു പോങ്ങനായിട്ടാ മോനേ. ഞങ്ങൾ ഇനി ജൂലായ് ആയിട്ടേ ഈ വഴിക്ക് വരൂ” നീഹ റോയൽ മെക്കിൻ്റെ നെഞ്ചത്തോട്ട് കയറി.
“റെപ്പിൻ്റെ പവറൊന്നുമല്ല.
💬 Comments
View all comments