Chapter Title : ആനി ടീച്ചർ [Amal Srk]
"
അതും പറഞ്ഞ് മനുവും,ആൽഫിയും പൊട്ടിച്ചിരിച്ചു.
വിധുക്ക് അവരുടെ പരിഹാസം തീരെ സഹിക്കാനായില്ല : ഞാൻ പോവാണ്…
വിധു അവിടെനിന്നും പോവാൻ തുടങ്ങി.
" ഡാ പിണങ്ങി പോവാണോ..? "
മനു ചോദിച്ചു.
" അല്ല. എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്…"
" എന്നിട്ട് നേരത്തെ നീ അതിനെ കുറിച്ച് പറഞ്ഞില്ലല്ലോ..? "
" എനിക്കിപ്പഴാ ആ കാര്യം ഓർമ്മ വന്നത്.. "
വിധു അതും പറഞ്ഞ് അവിടെ നിന്നും പോയി.
രാത്രി വീട്ടിൽ.
സമയം 7 മണി കഴിഞ്ഞല്ലോ..? അവൻ ഇതുവരെ പോയില്ലേ…?. വനജ വിധുവിന്റെ മുറിയിലേക്ക് ചെന്നു. വിധു മേശയിൽ തലവെച്ച് വെറുതെ കിടക്കുകയാണ്. അതുകണ്ട് അവൾക്ക് ദേഷ്യം വന്നു.
" ഡാ... നിനക്ക് ഇന്ന് ട്യൂഷനില്ലേ…? "
വനജ ഉറക്കെ ചോദിച്ചു.
" ഉണ്ട്… "
" എന്നിട്ടെന്താ സമയം ഇത്രയും വൈകിട്ട് നീ പോവാത്തത്…? "
" അത് ശരിയാകില്ല അമ്മേ… എന്നെ വേറെ എവിടെയെങ്കിലും ട്യൂഷന് ചേർക്കുന്നതാ നല്ലത്. "
" അതെന്താ ? ആനി നിന്നെ നന്നായി പഠിപ്പിക്കുന്നില്ലേ ? "
" അതല്ല... വെറുതെ ടീച്ചറെ ബുദ്ധിമുട്ടി കണ്ടല്ലോ "
" അവള് പറഞ്ഞോ നിന്നെ ട്യൂഷനെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന്…? "
" ഇല്ല "
" പിന്നെന്താ ? "
വനജ ഗൗരവത്തോടെ ചോദിച്ചു.
അവൻ മറുപടിയൊന്നും പറഞ്ഞില്ല.
" പിന്നെന്താന്ന്...നിന്നോട് ചോദിച്ചത്..? "
വനജ വീണ്ടും ചോദിച്ചു.
അവൻ മൗനം തുടർന്നു. ദേഷ്യം വന്ന വനജ അവന്റെ നേർക്ക് കയർത്തു : വെറുതെ
💬 Comments
View all comments