Chapter Title : ആനി ടീച്ചർ [Amal Srk]
മുൻപിൽ താൻ വീണ്ടും നാണംകെടാൻ പോകുന്നു. വേദനിപ്പിക്കുന്ന ചിന്തകൾ മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു. പതിയെ അവൻ മയക്കത്തിലേക്ക് വീണു.
സമയം രാത്രി 9 മണിയായി.
അമ്മ വിദേശത്തുള്ള അച്ഛനുമായി ഫോണിൽ സംസാരിക്കുകയാണ്. അച്ഛന്റെ പേര് രാജൻ.
" നിങ്ങടെ പുന്നാര മോനുണ്ടല്ലോ അവൻ വീണ്ടും പരീക്ഷയ്ക്ക് പൊട്ടി… 24 മണിക്കൂറും ഫോണിലല്ലേ കളി.. പിന്നെങ്ങനെ ജയിക്കാനാ… "
അമ്മ അച്ഛനോട് പരാതി പറഞ്ഞു.
" നീ അവന് ഫോണ് കൊടുക്ക്… "
അച്ഛൻ പറഞ്ഞു.
അമ്മ ഫോണുമായി വിധുവിന്റെ അടുത്തേയ്ക്ക് ചെന്നു : ഫോൺ പിടിക്ക്.. അച്ഛനാ വിളിക്കുന്നെ..
അവൻ ഉൾഭയത്തോടെ ഫോൺ വാങ്ങിച്ചു : ഹാ.. ഹ ഹലോ..
" നീ വീണ്ടും തോറ്റല്ലേ…? "
അച്ഛൻ അല്പം ഗൗരവത്തോടെ ചോദിച്ചു.
" മം… "
അവൻ മൂളുക മാത്രം ചെയ്തു.
" പഠിക്കേണ്ട സമയത്ത് നീ ഗെയിമും കളിച് നടപ്പാണെന്നാണല്ലോ അമ്മ പറഞ്ഞത്… അത് ശെരിയാണോ..? "
" ഞാൻ എപ്പോഴൊന്നും ഗെയിം കളിക്കാറില്ല… "
അവൻ വിറയലോടെ പറഞ്ഞു.
" വേണ്ട… നീയെനി കൂടുതൽ ന്യായീകരിക്കാൻ നോക്കണ്ട… +2 കഴിയുന്നതിനു മുൻപ് നിനക്ക് മൊബൈല് വാങ്ങിച്ച്ത്തന്ന ഞാനാ മണ്ടൻ… "
" ഞാൻ എനി നന്നായി പഠിച്ചോളാം… "
അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
" വേണ്ട… ഇന്ന് തന്നെ SIM ഊരി മൊബൈല് അമ്മയ്ക്ക് കൊടുത്തോണം. നീയെനി പഴയ സ്വിച്ച് ഫോൺ ഉപയിഗിച്ചാൽ മതി "
അച്ഛൻ തറപ്പിച്ചു പറഞ്ഞു.
അവന് എന്ത് പറയണമെന്നറിയില്ല. ആകെ തളർന്നു പോയി : അച്ഛാ…
💬 Comments
View all comments