0%

Chapter Title : ആനി ടീച്ചർ [Amal Srk]

Author : amal Read All Parts 3.1K

പിള്ളേരൊക്കെ എല്ലാ നേരത്തും മൊബൈലും കുത്തിപ്പിടിച്ചാ ഇരിപ്പ്… നീ ഏതായാലും അവനെ എവിടേലും ട്യൂഷന് അയക്ക്… അവൻ പഠിച്ചോളും… "

" ആ കാര്യം പറയാനാ ഞാൻ ഇവിടെ വന്നത്…ആനി ടീച്ചറോട് ചോദിക്കുവൊ വിധുവിന് ട്യൂഷൻ എടുത്ത് കൊടുക്കാൻ. "

" വിധു ഏത് വിഷയത്തിലാ തോറ്റത്..? "

" കെമിസ്ട്രി…"

" ആനി മലയാളമല്ലേ പഠിപ്പിക്കുന്നത് അവൾക്ക് കെമിസ്ട്രിയൊക്കെ പറഞ്ഞുകൊടുക്കാൻ കഴിയോ…? "

മേരി സംശയം ചോദിച്ചു.

" ആനി സയൻസ് പഠിച്ചതല്ലേ…? +2 കെമിസ്ട്രിയൊക്കെ അവൾക്ക് അറിയാതിരിക്കില്ല. ചേച്ചി ഇത് ആനിയോട് കാര്യമായി തന്നെ പറയണം."

വനജ അപേക്ഷിച്ചു.

" ഞാൻ പറഞ്ഞു നോകാം… "

മേരി പറഞ്ഞു.

" ശെരി ചേച്ചി.. ഞാൻ പോകുവാണ്… "

ശേഷം വനജ പോയി.

വൈകിട്ട് സ്കൂള് വിട്ട് ആനി ടീച്ചർ വീട്ടിലെത്തി. വനജ പറഞ്ഞ കാര്യം അമ്മ ആനി ടീച്ചരോട് പറഞ്ഞു.

" അതൊന്നും ശെരിയാകില്ല അമ്മേ… സ്കൂളിലെ നോട്ട് പ്രിപേറേഷനും, വർക്സ്മൊക്കെ ഞാൻ രാത്രിയിലാ ചെയ്യാറ്. അതിനിടയിൽ അവനെ പഠിപ്പിക്കാൻ നിന്നാൽ ശെരിയാകില്ല.. "

ആനി പറഞ്ഞു.

" നിനക്ക് കുറച്ച് സമയം എങ്കിലും മാറ്റിവച്ച് അവനെ പഠിപ്പിച്ചു കൂടെ. വനജ നല്ല വിഷമത്തോടെയാ എന്നോട് വിധുവിന്റെ കാര്യം പറഞ്ഞത്… എനി എല്ലാം നിന്റെ ഇഷ്ട്ടം. "

അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

എന്ത് ചെയ്യണമെന്നറിയാതെ ആനി വിഷമത്തിലായി.

വിധുവിന്റെ വീട്ടിൽ.

വനജ മുറിയിലേക്ക് വന്ന് പറഞ്ഞു : ആനി ടീച്ചർ നിനക്ക് കെമിസ്ട്രി ട്യൂഷനെടുത്ത്‌ തരാമെന്ന് പറഞ്ഞിട്ടുണ്ട്… നാളെ വൈകിട്ട് 7

💬 Comments

View all comments