0%

Chapter Title : ആനി ടീച്ചർ 10 [Amal Srk]

Author : amal Read All Parts 903

"

പാപ്പി ഒഴിയാൻ ശ്രമിച്ചു.

" കാശ് തന്നാൽ മതി ഞാൻ പോയി വാങ്ങിച്ചോളാം… "

കുട്ടാപ്പി ഒഴിയുന്ന ലക്ഷണമില്ലെന്ന് പാപ്പിക്ക് മനസ്സിലായി. ഉടനെ പോക്കറ്റിൽ നിന്നും ഒരു 2000ത്തിന്റെ നോട്ട് അവന് നേരെ നീട്ടി. നോട്ട് കണ്ട് കുട്ടാപ്പിയുടെ കണ്ണ് മഞ്ഞളിച്ചു.

" മുഴുവൻ തീർക്കരുത്… ബാക്കി കൊണ്ട് തരണം.. "

പാപ്പി മുന്നറിയിപ്പ് നൽകി.

" ഉവ്വ് ഉവ്വ്… "

കുട്ടാപ്പി മറുപടി നൽകി.

രാത്രി 8 മണി. തീൻമേശയിൽ ഇരിക്കുകയാണ് പാപ്പിയും,അപ്പൻ മത്തായിയും. അടുക്കളയിൽ നിന്നും ചോറും കറിയുമായി ആനിയും, അമ്മച്ചി മറിയയും, അനിയത്തി മോളിക്കുട്ടിയും വന്നു. അവർ വിഭവങ്ങൾ മേശയിൽ നിരത്തി.

" ആനി.. നീ എവിടെ ഇരിക്ക് മോളെ… "

പാപ്പിയുടെ അരികിലുള്ള കസേരയിൽ ചൂണ്ടികൊണ്ട് മത്തായി പറഞ്ഞു.

" വേണ്ട അപ്പച്ചാ… നിങ്ങള് കഴിച്ചോ… ഞാൻ കുറച്ചുകഴിഞ്ഞ് അമ്മച്ചിയുടെ കൂടെ കഴിച്ചോളാം "

ആനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

" മോളേ… നീ പാപ്പിയുടെ അടുത്ത് ഇരിക്ക്, ഞാൻ വിളമ്പി തരാം.."

അമ്മച്ചി പറഞ്ഞു.

" വേണ്ട അമ്മച്ചി.. ഇവരിപ്പോ കഴിച്ചോട്ടെ, ഞാൻ അമ്മച്ചിയുടെ കൂടെ കഴിച്ചോളാം.."

ആനി അതേ സ്വരം ആവർത്തിച്ചു.

" എന്നാ പിന്നെ എല്ലാവരും ഇവിടെ ഇരിക്ക്.. നമുക്ക് ഒരുമിച്ച് കഴിക്കാം. "

മത്തായി പരിഹാരം കണ്ടു.

" അതാ നല്ലത്.. "

അമ്മച്ചിയും അതിനോട് യോജിച്ചു.

ശേഷം എല്ലാവരും മേശക്കു ചുറ്റും വട്ടത്തിൽ ഇരുന്നു. പതിവിൽ നിന്നും വിപരീതമായി ആരോടും ഒന്നും സംസാരിക്കാതെ ചോറുണ്ണുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന യാണ് പാപ്പി.

" പാപ്പി..

💬 Comments

View all comments