Chapter Title : ആനി ടീച്ചർ 10 [Amal Srk]
നീയെന്താ ഒന്നും മിണ്ടാത്തെ..? "
അമ്മച്ചി ചോദിച്ചു.
" കെട്ടു കഴിഞ്ഞാൽ പൊതുവെ പെണ്ണിനാണ് നാണം... ഇവന്റെ കാര്യത്തിൽ നേരെ തിരിച്ചാണല്ലോ കർത്താവേ ??? "
പാപ്പിയെ ആക്കി പറഞ്ഞുകൊണ്ട് മത്തായി പൊട്ടിച്ചിരിച്ചു.
അപ്പച്ചന്റെ സംസാരം കേട്ട് പാപ്പിക്ക് ചൊറിഞ്ഞു വന്നു, പക്ഷേ അവനത് പുറത്തു കാണിച്ചില്ല.
" മോളെ ആനി.. എനിക്ക് മോളോട് ഒരു കാര്യം പറയാനുണ്ട്… "
ആഹാരം കഴിച്ചുകൊണ്ട് മറിയ പറഞ്ഞു.
" എന്താണ് അമ്മച്ചി..? "
ആനി ചോദിച്ചു.
" വേറെ ആരുടെയും അല്ല എന്റെ മോന്റെ കാര്യാ… "
മറിയ പാപ്പിയെ നോക്കികൊണ്ട് പറഞ്ഞു.
" അമ്മച്ചി കാര്യം പറ.. "
" ഇവനുണ്ടല്ലോ ഇവന്റെ അപ്പനെക്കാൾ വലിയ തരികിടയാ.. ഞാനോ മോളിക്കുട്ടിയോ പറയുന്നത് ഒരു വക അനുസരിക്കത്തില്ല… തോന്നിയ പോലെ അപ്പന്റെ കൂടെ കള്ളും കുടിച്ച് ലക്ക് കെട്ട് നടക്കും. മോളിവനെ വരച്ച വരയിൽ നിർത്തണം… മോളെകൊണ്ട് അതിന് പറ്റും. മോളെക്കൊണ്ടേ അതിന് പറ്റു… ? "
" ഞാൻ നോക്കാം അമ്മച്ചി… "
ആനി മറുപടി നൽകി.
രാത്രി 10:30
" സമയം ഇത്രേം ആയിട്ടും ആനിയെ കാണുന്നില്ലല്ലോ…? അവൾ അടുക്കളയിൽ എന്തെടുക്കുവാണാവോ..? "
പാപ്പി മുറിയിലിരുന്ന് ചിന്തിച്ചു.
അടുത്ത നിമിഷം ആനി മുറിയിലേക്ക് കയറി വന്നു.
" എന്താ ആനി ഇത്രയും വൈകിയത്..? "
പാപ്പി സൗമ്യമായി ചോദിച്ചു.
" അടുക്കളയിൽ പണിയുണ്ടായിരുന്നു.. "
മുഖത്ത് നോക്കാതെ ആനി മറുപടി നൽകി.
" സഹായിക്കാൻ അമ്മച്ചി ഉണ്ടായിരുന്നില്ലേ..? "
" ഇല്ല… "
" മോളിക്കുട്ടിയോ…?
💬 Comments
View all comments