0%

Chapter Title : ആനി ടീച്ചർ 10 [Amal Srk]

Author : amal Read All Parts 905

"

" രണ്ടാളോടും പോയി കിടന്നോളാൻ പറഞ്ഞു… "

ആനി ഗൗരവത്തോടെ മറുപടി നൽകി.

" ആനിക്ക് ഈ വീട്ടില് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് അമ്മച്ചിയോട് ഞാൻ പ്രത്യേകം പറഞ്ഞതാ… എന്നിട്ട് അമ്മച്ചി എന്നാ പണിയാ കാണിച്ചത്…? "

ആനിയെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.

" നിങ്ങൾക്കെന്താ ചെവി കേൾക്കില്ലേ.. ? "

ആനി ദേഷ്യത്തോടെ ചോദിച്ചു.

" എന്റെ ചെവിക്ക് ഒരു പ്രശ്നവുമില്ല.. "

പാപ്പി ചെവിയിൽ തട്ടിക്കൊണ്ടു പറഞ്ഞു.

" നിങ്ങളോട് ഞാൻ നേരത്തെ ഒരുവട്ടം പറഞ്ഞതല്ലേ അമ്മച്ചിയോടും മോളിക്കുട്ടിയോടും പോയി കിടന്നോളാൻ പറഞ്ഞത് ഞാനാണെന്ന്. " അവൾ കടുപ്പത്തിൽ പറഞ്ഞു.

" നീ ഇങ്ങനെ ചെറിയ കാര്യത്തിന് ചൂടാവല്ലേ ആനി.. "

" ഞാൻ ചൂടായതല്ല, കാര്യം പറഞ്ഞതാ.."

ആനി വീണ്ടും ഗൗരവത്തിൽ പറഞ്ഞു.

" സോറി.. "

പാപ്പി പറഞ്ഞു.

" എന്തിന്..? "

ആനി സംശയത്തോടെ ചോദിച്ചു.

" സമ്മതമില്ലാതെ രാവിലെ ആനിയെ കയറിപ്പിടിച്ചത് "

പാപ്പി തന്റെ തെറ്റ് സ്വയം ഏറ്റു പറഞ്ഞു.

അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.

" എന്തായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞു… ഇനി എന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടാവില്ല… നമ്മുടെ മുടങ്ങിയ ആദ്യരാത്രി ഇന്ന് നടത്താം ? " പാപ്പി ചെറു നാണത്തോടെ പറഞ്ഞു.

താല്പര്യമില്ല എന്ന് ഭാവത്തിൽ അവൾ മുഖം തിരിച്ചു.

" എന്താ ആനി ഒരു ഇഷ്ടക്കേട്..? "

" ഒന്നുമില്ല "

" എന്താ ആനി നിന്റെ പ്രശ്നം ? കെട്ട് കഴിഞ്ഞിട്ട് ദിവസം ഒന്നു കഴിഞ്ഞു.

💬 Comments

View all comments