0%

Chapter Title : ആനി ടീച്ചർ 10 [Amal Srk]

Author : amal Read All Parts 907

മുറിയിൽ തന്നെ ഇരിക്കുന്നെ..? ഇന്ന് എവിടെയും പോകാൻ ഇല്ലേ..? "

തല തോർത്തി കൊണ്ട് ആനി ചോദിച്ചു.

" ഇപ്പോ ഒന്നിനും ഒരു താല്പര്യമില്ല.. ? "

അവൻ നിരാശയോടെ പറഞ്ഞു.

" അതെന്താ…? "

" എനിക്ക് നല്ല വിഷമം ഉണ്ട് "

" എന്തിന്…? "

" കല്യാണം കഴിഞ്ഞ് രണ്ടുദിവസമായി, എന്നിട്ടും സ്വന്തം ഭാര്യയെ സമാധാനത്തിൽ ഒന്ന് തൊടാൻ പോലും എനിക്കായില്ല.. ? "

അവൻ വിഷമത്തോടെ പറഞ്ഞു.

" ഇച്ചായന് ഞാൻ ഇന്നലെ പറഞ്ഞതൊന്നും മനസ്സിലായില്ലേ..? "

ആനി ഗൗരവത്തോടെ ചോദിച്ചു.

" മനസ്സിലായി… പക്ഷേ എനിക്ക് എന്റെ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല ആനി.."

" നിങ്ങൾ എന്നെയാണോ അതോ എന്റെ ശരീരത്തെയാണോ ഇഷ്ടപ്പെട്ടത്..? "

ആനി ഗൗരവത്തോടെ ചോദിച്ചു.

" അത് പിന്നെ ആനി… ഞാൻ.. "

അവന് കൃത്യമായി മറുപടി പറയാൻ സാധിച്ചില്ല.

" എനിക്ക് മനസ്സിലായി ഇച്ചായാ… നിങ്ങളെന്നെയല്ലാ, എന്റെ ശരീരത്തെയാ ഇഷ്ടപ്പെട്ടത് "

" അല്ല ആനി ഒരിക്കലും അല്ല… സ്നേഹം എന്ന് പറയുമ്പോൾ അതിൽ ലൈഗികതയും പെടുമല്ലോ.. ഞാൻ അതാ ഉദ്ദേശിച്ചത്.. "

" വേണ്ട.. ന്യായീകരിച്ച് ബുദ്ധിമുട്ടണം എന്നില്ല… എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്… "

" നീ എന്നെ തെറ്റിദ്ധരിച്ചു ആനി… "

" എനിക്ക് ഒന്നും കേൾക്കണ്ട… "

" പ്ലീസ് നീ എന്നെ മനസ്സിലാക്ക്.. ? ഇനി ഞാൻ നിന്നോട് ഇങ്ങനെ ഒന്നും പറയില്ല... എനിക്ക് നിന്റെ ശരീരത്തെ അല്ല, നിന്റെ മനസ്സാണ് ഇഷ്ടം… ഞാനുമായുള്ള ബന്ധത്തിന് ശാരീരികവും

💬 Comments

View all comments