Chapter Title : ആനി ടീച്ചർ 10 [Amal Srk]
മാനസികവുമായി നീ എന്ന് പ്രാപ്തയാക്കുന്നോ അന്നുവരെ കാത്തുനിൽക്കാൻ ഞാൻ തയ്യാറാണ് "
" എനിക്ക് നിങ്ങളെ വിശ്വസിക്കാമോ..? "
ആനി സംശയത്തോടെ ചോദിച്ചു.
" വിശ്വസിക്കാം... പാപ്പി വെറും വാക്ക് പറയാറില്ല… "
" മം.. "
മറുപടിയായി ഒന്നും മൂളിയശേഷം അവൾ മുറി വിട്ടു പോയി.
മുറിയിൽ അണ്ടി പോയ അണ്ണനെ പോലെ നിൽക്കാനേ പാപ്പിക്കായുള്ളു. തന്റെ അവസ്ഥയെ അവൻ സ്വയം പഴിച്ചു.
ദിവസങ്ങൾ കടന്നു പോയി. പാപ്പിയും, കുട്ടാപ്പിയും ടൗണിൽ പോയി വരികയാണ്.
" എന്റെ പാപ്പിച്ചായ കല്യാണം കഴിഞ്ഞേ പിന്നെ നിങ്ങടെ സ്വഭാവം മൊത്തം മാറി. പഴയ ചുറുചുറുക്കും, കളിയും തമാശയും ഒക്കെ നഷ്ടപ്പെട്ടു. "
കുട്ടാപ്പി പറഞ്ഞു.
" നീ പറഞ്ഞത് ശരിയാടാ കുട്ടാപ്പി. ഇപ്പൊ തോന്നുവാ കല്യാണം കഴിക്കേണ്ടായിരുന്നുന്ന്.. "
പാപ്പി അലസതയോടെ പറഞ്ഞു.
" എനിക്ക് എല്ലാം മനസ്സിലായി ഇച്ചായാ ? " കുട്ടാപ്പി ഇളിച്ചുകൊണ്ട് പറഞ്ഞു.
അതുകേട്ട് പാപ്പിയൊന്നു ഞെട്ടി. കർത്താവെ ഇവന് എല്ലാം മനസ്സിലായോ..? പപ്പി ആശങ്കപ്പെട്ടു.
" നിനക്ക് എന്ത് മനസ്സിലായിന്നാ പറയുന്നേ..? "
" ആനി ടീച്ചറ് ഭരണം തുടങ്ങി അല്ലേ.. ?"
അത് കേട്ടപ്പോഴാണ് പാപ്പിക്ക് ആശ്വാസമായത്.
" നിനക്കെങ്ങനെ മനസ്സിലായി..? "
പാപ്പി ചോദിച്ചു.
" ഇതൊക്കെ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാ ഇച്ചായാ… കെട്ട് കഴിഞ്ഞാൽ പിന്നെ ഭാര്യയുടെ ചൊൽപ്പടിക്ക് നിൽക്കേണ്ടി വരും… ? അല്ലേൽ ബെഡ്റൂമിൽ പോലും കേറ്റത്തില്ല " അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു.
" നീ അധികം വാചകമടിക്കാണ്ട് നേരെ നോക്കി വണ്ടിയോടിക്ക്… "
💬 Comments
View all comments