0%

Chapter Title : ആനി ടീച്ചർ 10 [Amal Srk]

Author : amal Read All Parts 910

വണ്ടി കുറേ ദൂരം കൂടി സഞ്ചരിച്ചു. യാത്രക്ക് ശേഷം ജീപ്പ് വീടിന്റെ മുൻപിൽ എത്തി.

" ജീപ്പ് ഞാൻ കൊണ്ടുപോണോ അതോ ഇവിടെ വെക്കണോ..? "

വണ്ടിയിൽ നിന്നും ഇറങ്ങി കുട്ടാപ്പി ചോദിച്ചു.

" ജീപ്പ് ഇവിടെ വച്ചിട്ട് നീ നടന്നു പൊയ്ക്കോ.. ? "

പാപ്പി പറഞ്ഞു.

" ഇച്ചായാ… ? "

അവൻ ദേഷ്യത്തോടെ നോക്കി.

" ചാവി തന്നിട്ട് വേഗം വീട്ടി പോവാൻ നോക്കടാ.. "

പാപ്പി കുട്ടാപ്പിന്റെ കൈയ്യിന്ന് ചാവി വാങ്ങി അവനെ പറഞ്ഞുവിട്ടു.

പുറത്ത് മത്തായി കാത്തുനിൽപ്പുണ്ടായിരുന്നു. പാപ്പിയെ കണ്ടയുടനെ ഒരുമാതിരി ആക്കി ചിരിച്ചു.

" എന്താ കിളിക്കുന്നെ..? ഇവിടെ ആരെങ്കിലും തുണിയുടുക്കാതെ നിൽക്കുന്നുണ്ടോ..? "

പാപ്പി ചോദിച്ചു.

" ഏയ്.. ഒന്നുല്ലാ… ? "

മത്തായി വീണ്ടും ഇളിച്ചു.

" ദേ അപ്പച്ചാ… എന്റെ കൈയ്യീന്ന് മെടുക്കും… "

പാപ്പി അപ്പന് നേരെ കൈയോങ്ങിക്കൊണ്ട് പറഞ്ഞു.

" നിന്റെ കയ്യിന്ന് മേടിച്ചൊരുത്തി ആകാതിരിപ്പുണ്ട്.. ചെല്ല്… "

മത്തായി പറഞ്ഞു.

" എന്ത്..? "

പറഞ്ഞതൊന്നും മനസ്സിലാകാതെ പാപ്പി ചോദിച്ചു.

" നീ അകത്തേയ്ക്ക് ചെല്ല് കാര്യങ്ങളൊക്കെ വഴിയെ മനസ്സിലായിക്കൊള്ളും… ? "

മത്തായി വീണ്ടും ഇളിച്ചു.

പാപ്പി ദേഷ്യത്തോടെ വീടിന്റെ അകത്തേയ്ക്ക് ചെന്നു.

" കൺഗ്രാജുലേഷൻസ് ഏട്ടാ… "

മോളിക്കുട്ടി പാപ്പിയെ വന്നു കെട്ടിപ്പിടിച്ചു.

" എന്താടി നീ ഈ കാണിക്കുന്നേ..? "

അവൻ സംശയത്തോടെ ചോദിച്ചു.

" കള്ളൻ പണി പറ്റിച്ചു അല്ലേ… ? "

അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു.

" നീ എന്താടി പറയുന്നേ..?

💬 Comments

View all comments