0%

Chapter Title : ആനി ടീച്ചർ 10 [Amal Srk]

Author : amal Read All Parts 899

കുട്ടാപ്പിക്ക് വീണ്ടും സംശയം.

" സത്യം… ഇത് വാതിലിന് ഇടിച്ചതാ.. എന്റെ അമ്മച്ചിയാണ് സത്യം… എന്റെ അപ്പച്ചനാണ് സത്യം… ഇത് വാതിലിന് തട്ടി വന്ന പാടാ… അല്ലാതെ ആരും അടിച്ചപ്പോ ഉണ്ടായതൊന്നും അല്ല.. "

പാപ്പി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

" മതി.. മതി ഞാൻ വിശ്വസിച്ചു.. "

കുട്ടാപ്പി വിശ്വാസം വന്നു എന്നർത്ഥത്തിൽ തൊഴുതുകൊണ്ട് പറഞ്ഞു.

" നീ വാ നമുക്ക് കണി കണ്ടിട്ട് വരാം.. "

പാപ്പി വേഗം ജീപ്പിലേക്ക് കയറി.

" കണിയല്ലേ വീട്ടിലിരിക്കുന്നെ… ഇച്ചായന്റെ പിരി വെട്ടിയാ.."

" ഒ.. ഞാൻ അത് മറന്നു… "

പാപ്പി എന്തോ ഓർത്തെടുത്ത പോലെ പറഞ്ഞു.

" എന്റെ കർത്താവെ.. ഫസ്റ്റ് നൈറ്റ് കഴിഞ്ഞപ്പോ ഇങ്ങേരുടെ മൊത്തം ഫ്യൂസും പോയോ… ? "

കുട്ടാപ്പി അന്താളിച്ചു കൊണ്ട് ചോദിച്ചു.

" എന്റെ ഫ്യൂസിനൊന്നും ഒരു കുഴപ്പവുമില്ല.. നീ വേഗം വണ്ടിയെടുക്ക് "

പാപ്പി പറഞ്ഞു.

" എങ്ങോട്ടേക്ക്..? "

" മനുഷ്യന് സമാധാനം കിട്ടുന്ന എങ്ങോട്ടെങ്കിലും പോടാ… "

" എന്നാ ഷോപ്പിലേക്ക് പോകാം.. "

" നീ എങ്ങോട്ടെങ്കിലും പോ.. "

പാപ്പി ദേഷ്യത്തോടെ പറഞ്ഞു.

ഉടനെതന്നെ കുട്ടാപ്പി അടുത്തുള്ള കള്ളുഷാപ്പിലേക്ക് വണ്ടി വിട്ടു.

ഷാപ്പ്കാരൻ കുട്ടപ്പൻ പാപ്പിയെ അത്ഭുതത്തോടെ നോക്കി.

" എന്താടാ കണ്ണ് മിഴിച്ചു നോക്കുന്നേ.. നീ ഇതിനുമുമ്പ് എന്നെ കണ്ടിട്ടില്ലേ..? "

പാപ്പി ചോദിച്ചു.

" പാപ്പിച്ചായൻ രാവിലെ ഷാപ്പിലേക്കുള്ള വരവ് പതിവില്ലാത്തതാണല്ലോ അതുകൊണ്ട് നോക്കിയതാ… "

" നിന്ന് വാചകമടിക്കാതെ രണ്ടു കുപ്പിയും, പന്നിയിറച്ചിയും എടുക്ക്.. "

💬 Comments

View all comments