0%

Chapter Title : ആനി ടീച്ചർ 10 [Amal Srk]

Author : amal Read All Parts 900

പാപ്പി ഉറക്കെ പറഞ്ഞു.

" പാപ്പിച്ചായൻ ഇരുന്നാട്ടെ… ഞാൻ ഇപ്പോ എടുക്കാം.. "

അതും പറഞ്ഞ് അയാൾ അടുക്കളയിലേക്ക് ചെന്നു.

അധികം വൈകാതെ പന്നി ഇറച്ചിയും, കള്ളും പാപ്പിയുടെ മുൻപിൽ നിരത്തി. നിമിഷനേരംകൊണ്ട് ഒരു കുപ്പി അടിച്ചു തീർത്തു. ഇത് കണ്ട് ആശ്ചര്യപ്പെട്ടു നിൽക്കുകയാണ് കുട്ടാപ്പി.

" പാപ്പിച്ചായാ… ശരിക്കും നിങ്ങൾക്ക് എന്താ പറ്റിയത്..? "

" ഇറച്ചിക്ക് എരിവില്ല… "

ഇറച്ചി തൊട്ട് നക്കിക്കൊണ്ട് പാപ്പി പറഞ്ഞു.

" പാപ്പിച്ചായാ ഇങ്ങോട്ട് നോക്ക്.."

കുട്ടാപ്പി പാപ്പിയുടെ മുഖം പിടിച്ചു തിരിച്ചു.

" എന്നാടാ..? "

പാപ്പി ദേഷ്യത്തോടെ ചോദിച്ചു.

" നിങ്ങക്ക് ശരിക്കും എന്നാ പറ്റിയത്..? രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുവാ.. പതിവില്ലാത്ത ഓരോ ശീലങ്ങള്.. "

കുട്ടാപ്പി പറഞ്ഞത് മൈൻഡ് ചെയ്യാതെ ഒരു കുപ്പിക്ക് കൂടി പറഞ്ഞു.

" കുടിച്ചത് മതി എഴുന്നേറ്റെ… "

കുട്ടാപ്പി പാപ്പിയെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ച് പുറത്തേയ്ക്ക് നടന്നു.

" എന്റെ കയ്യീന്ന് വിടടാ… "

പാപ്പി അവനെ പിടിച്ചു മാറ്റാൻ നോക്കി. പക്ഷെ കുട്ടാപ്പി പിടിച്ചു വലിച്ച് വണ്ടിയിൽ കയറ്റി. വണ്ടിയെടുത്ത് പുഴക്കരയിൽ കൊണ്ടു നിർത്തി.

" നീ എന്തിനാടാ ഇവിടെ വണ്ടി നിർത്തിയേ..? "

പാപ്പി ചോദിച്ചു.

" ഇച്ചായാ... നിങ്ങള് ആദ്യം ഒന്ന് റിലാക്സാവ്… "

" റിലാക്സ് ആയി.. "

ദീർഘശ്വാസം എടുത്തശേഷം പാപ്പി പറഞ്ഞു.

" എനി പറ എന്താ ഇച്ചായന്റെ പ്രശ്നം…? "

" ഒരു പ്രശ്നവും ഇല്ല… "

" കള്ളം പറയല്ലേ പാപ്പിച്ചാ… കാലം കുറേയായി നിങ്ങടെ ഓസിന്

💬 Comments

View all comments