0%

Chapter Title : ആനി ടീച്ചർ 10 [Amal Srk]

Author : amal Read All Parts 901

ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട്… ആ എനിക്ക് നിങ്ങള് കള്ളം പറഞ്ഞാൽ മനസ്സിലാകാതിരിക്കോ…? "

" എടാ… ഒന്നുമില്ലെന്ന് പറഞ്ഞില്ലേ… "

" ഇല്ല… ഞാൻ വിശ്വസിക്കില്ല… പറ പച്ചപ്പാ… "

" എന്ത്…? "

" സോറി… പറ പാപ്പിച്ചാ… പറ.. എന്താ നിങ്ങടെ പ്രശ്നം…? "

കുട്ടാപ്പി ചോദിച്ചു.

പാപ്പി ഒരു നിമിഷം ആലോചനയിലായി.

" എന്താ പാപ്പിച്ചാ ഇങ്ങനെ ആലോചിക്കുന്നേ..? "

" എനിക്കൊരു സംശയം… "

പാപ്പി ചിന്തിച്ചുകൊണ്ട് പറഞ്ഞു.

" എന്ത് സംശയം…? "

" സ്വന്തം ഭാര്യയുടെ ശരീരത്തിൽ ഭർത്താവ് തൊടുന്നത് തെറ്റാണോ..? "

" ഒരു തെറ്റുമില്ല… "

" ഭാര്യയുടെ സമ്മതമില്ലാതെ തൊടുന്നത് തെറ്റാണോ..? "

" അത് തെറ്റാണ്… "

കുട്ടാപ്പി പറഞ്ഞു.

" അതെങ്ങനെ തെറ്റാകും താലികെട്ടിയ സ്വന്തം ഭാര്യയെ അല്ലേ ഭർത്താവ് തൊടുന്നത്… "

" എന്റെ ഇച്ചായാ… നിങ്ങൾക്ക് അറിയാൻ മേലാഞ്ഞിട്ടാ… അനുവാദമില്ലാതെ ഭാര്യയുടേതെന്നല്ല ഒരു സ്ത്രിയുടെയും ശരീരത്തിൽ തൊടാൻ പാടില്ല… "

" തൊട്ടാലോ… ? "

" പെണ്ണിന് ഇഷ്ടപ്പെട്ടില്ലേൽ കോടതി കേറ്റും… "

കുട്ടാപ്പി പറഞ്ഞു.

" ശോ… ഇത് വല്ലാത്ത നിയമം ആയിപോയി… ? "

പാപ്പി മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.

" എന്തെ… ഇച്ചായൻ സമ്മതമില്ലാതെ ആനി ടീച്ചറെ കേറി പിടിച്ചാ..? "

കുട്ടാപ്പി സംശയരൂപേണെ ചോദിച്ചു.

" ഏയ്… ഞാൻ അത്തരക്കാരനല്ല… ഒരു സംശയം… അത് ചോദിചൂന്നെ ഉള്ളു.. "

പാപ്പി അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

" പിന്നെന്തിനാ ഇച്ചായൻ രാവിലെ

💬 Comments

View all comments