0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

? "

" അതെ "

" ചിലപ്പോ ക്ലബ്ബിലോ,വായനശാലയിലോ പോയി കാണും, ഞാൻ അന്വേഷിച്ചിട്ട് വിളിക്കാം "

" ശെരി മോനെ "

കണ്ണ് തുടച്ചുകൊണ്ട് അവൾ ഫോൺ വച്ചു.

മനു ഉടനെ തന്നെ ഈ വിവരം ആൽഫിയെ അറിയിച്ചു.

" എന്നാലും അവനിതെവിടെ പോയി ? "

ആൽഫി ചോദിച്ചു.

" അതാണ് എനിക്കും മനസ്സിലാകാത്തത്..."

മനു പറഞ്ഞു.

" എന്തായാലും നമുക്കൊന്ന് അന്വേഷിച്ചു നോക്കാം "

" ഈ രാത്രി,കോരിച്ചൊരിയുന്ന മഴയത്ത് നമ്മള് എവിടെ പോയി അന്വേഷിക്കാനാ...? "

" എന്തായാലും നീ പറഞ്ഞപോലെ ക്ലബ്ബിലും വായനശാലയിലും പോയി നോക്കാം."

" അവിടെ ഉണ്ടായാൽ മതിയാരുന്നു."

മനു പറഞ്ഞു.

പതിവ് പോലെ രാവിലെ സ്കൂളിലേക്ക് പോകുകയാണ് സോഫി ടീച്ചർ. ഈ സമയത്താണ് ആല്ഫിയും,മനുവും അതുവഴി വന്നത്.

" എങ്ങോട്ടാ രണ്ടാളും ? "

സോഫി ടീച്ചർ ചോദിച്ചു.

" വിധുവിന്റെ വീട്ടിലേക്കാ "

മനു പറഞ്ഞു.

" അവന് എന്ത് പറ്റി ? "

ടീച്ചർ ചോദിച്ചു.

" ഇന്നലെ രാത്രി ആരാണ്ടൊക്കെയോ പിടിച്ചു തല്ലി. മോഷണ ശ്രമമാണെന്നാ പറയുന്നത് "

" എന്നിട്ട് അവനെന്തെങ്കിലും പറ്റിയോ ? "

ടീച്ചർ ആശങ്കയോടെ ചോദിച്ചു.

" ചെറിയ പരിക്കുകളൊക്കെയുണ്ടെന്നാ പറഞ്ഞത്. എന്തായാലും ഞങ്ങള് ചെന്ന് നോക്കട്ടെ "

" നിൽക്ക് ഞാനും വരാം "

സോഫിയും അവരോടൊപ്പം ചെന്നു.

വിധുവിന്റെ വീടിന്റെ അരികിലെത്തിയപ്പോൾ അയൽവാസികൾ ഇറങ്ങിപോകുന്നത് കണ്ടു. അവനെ കാണാൻ വന്നവരായിരിക്കും. മൂന്ന് പേരും നടന്ന് വീട്ട് മുറ്റത്തെത്തി.

" ഞാൻ ഹൈ

💬 Comments

View all comments