0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

സ്കൂളിൽ വിധുവിനെ പഠിപ്പിച്ച ടീച്ചറാ "

വിധുവിന്റെ അമ്മയ്ക്ക് സോഫി തന്നെ പരിചയപ്പെടുത്തി,

" ടീച്ചറെ എനിക്ക് അറിയാം. ഇപ്പൊ കുറെയായില്ലേ കണ്ടിട്ട് "

വനജ പറഞ്ഞു.

" അതെ അതെ "

സോഫി മറുപടി നൽകി.

" ആന്റി വിധുവിന് ഇപ്പൊ എങ്ങനെയുണ്ട് ? "

മനു ചോദിച്ചു.

" നെറ്റിയിലും,കൈയ്യിലുമൊക്കെ ചെറിയ പൊട്ടലുണ്ട്..വേറെ കുഴപ്പങ്ങളൊന്നുമില്ല. "

വനജ പറഞ്ഞു.

" പോലീസ് വന്നോ ? "

ആൽഫി ചോദിച്ചു.

" അവര് രാവിലെ വന്ന് സ്റ്റൈറ്റ്മെന്റ് എടുത്ത് പോയി "

ശേഷം വനജ അവരെയും കൊണ്ട് വിധുവിന്റെ മുറിയിലേക്ക് ചെന്നു.

" നിങ്ങൾ അവന്റെ അടുത്തേയ്ക്ക് ചെല്ല്. ഞാൻ അപ്പഴേക്കും ചായ എടുക്കാം "

" എനിക്ക് ചായ വേണ്ട ചേച്ചി,ഒരു ഗ്ലാസ് ചൂട് വെള്ളം തന്നാ മതി."

സോഫി പറഞ്ഞു.

" ശെരി ടീച്ചറെ "

അതും പറഞ്ഞ് വനജ അടുക്കളയിലേക്ക് ചെന്നു.

അകത്ത് കട്ടിലിന്റെ തെക്ക് വശത്തെ തലയിണയിൽ അലസമായി തല ചായ്ച്ച് ഇരിക്കുകയാണ് വിധു.

സോഫി ടീച്ചറെ അവരുടെ കൂടെ കണ്ടപ്പോൾ അവനൊന്നു ഞെട്ടി. ഇവന്മാരെന്താ ടീച്ചറുടെ കൂടെ ? വിധു സംശയത്തിലായി. മുറിയിലേക്ക് കടന്ന സോഫി ടീച്ചർ, ബെഡിന്റെ അറ്റത്തായി ഇരുന്നു. ബാക്കി രണ്ടുപേരും കസേരകളിലും ഇരുന്നു.

" വിധു നിനക്കിപ്പൊ വേദനയൊക്കെ കുറവുണ്ടോ ? "

സോഫി ചോദിച്ചു.

" കുറവുണ്ട് ടീച്ചർ."

അവൻ സൗമ്യമായി മറുപടി നൽകി.

" സത്യത്തിൽ ഇന്നലെ രാത്രി നിനക്ക് എന്താ സംഭവിച്ചത് ? "

ആൽഫി ചോദിച്ചു.

" ഇന്നലെ

💬 Comments

View all comments