0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

മുക്കിന് മുക്കിന് CCTVയുള്ള ഈ കാലത്ത് അവന്മാരെന്തായാലും രക്ഷപ്പെടില്ല "

മനു പറഞ്ഞു.

ഈ സമയം സോഫി, വിധുവിന്റെ തലയിൽ പതിയെ തലോടി. ടീച്ചർക്ക് കുട്ടികളോട് തോന്നുന്ന വാത്സല്യം ആ തലോടലിൽ പ്രകടമായിരുന്നു.

" വിധു.. നീ നന്നായി റസ്റ്റ് എടുക്ക്. എല്ലാം ശെരിയായ ശേഷം മാത്രം പുറത്തോട്ടൊക്കെ ഇറങ്ങിയാൽ മതി. ഞാൻ ഇറങ്ങട്ടെ. സമയം കിട്ടുമ്പോ വിളിക്കാം. "

മറുപടിയായി അവൻ തലയാട്ടി. അധികം താമസിയാതെ എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ടീച്ചർ അവിടെനിന്ന് പോയി.

" ടീച്ചറെന്താ നിങ്ങടെ കൂടെ ? "

വിധു സംശയത്തോടെ ചോദിച്ചു.

" ടീച്ചറെ ഇങ്ങോട്ട് വരുന്ന വഴിക്ക് കണ്ടതാ. നിന്റെ കാര്യം പറഞ്ഞപ്പോ കൂടെ പോന്നു."

മനു പറഞ്ഞു.

അത് കേട്ടപ്പോൾ വിധുവിന് സമാധാനമായി.

" ഇവിടെ വന്നപ്പൊ മുതല് ഞങ്ങള് ശ്രദ്ധിക്കുന്നതാ സോഫി ടീച്ചർക്ക് നിന്റെ കാര്യത്തിൽ ഒരു പ്രേത്യേക താല്പര്യം."

" പൂർവ്വ വിദ്യാർത്ഥിക്ക് അപകടം പറ്റിയാൽ കാണാൻ വരുന്നത് എല്ലാ ടീച്ചർമാരും ചെയ്യുന്നതല്ലേ ? അതിനെന്താ പ്രശ്നം..? "

" അത് മാത്രമല്ല നിന്നോടുള്ള ടീച്ചറുടെ പെരുമാറ്റവും അത്ര പന്തിയല്ല."

മനു പറഞ്ഞു.

" ഞാനും സോഫി ടീച്ചറും തമ്മിൽ അവിഹിതമുണ്ടെന്നല്ലേ നിങ്ങള് പറഞ്ഞുവരുന്നത് ? "

" അതെ ഞങ്ങൾക്ക് ആ കാര്യത്തിൽ നല്ല സംശയമുണ്ട്. "

മനു പറയുന്നതിലൊന്നും ഒരു കാര്യവും ഇല്ലെന്ന മട്ടിൽ വിധു പുച്ഛിച്ചു.

" നീ പുച്ഛിക്കുകയൊന്നും വേണ്ട. എനി ഈ കാര്യം പറഞ്ഞ് വഴക്കടിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല. സത്യം എന്താണെന്ന് വച്ചാ നീ പറ,ഞാനും

💬 Comments

View all comments