0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

ആൽഫിയും നിനക്ക് അന്യരോന്നും അല്ലല്ലോ ? കുട്ടിക്കാലം മുതൽക്കേയുള്ള നിന്റെ ബെസ്റ്റ് ഫ്രണ്ട്സല്ലേ."

അവൻ പറഞ്ഞത് വിധുവിന് നന്നായി ഫീൽ ചെയ്തു. സത്യം തുറന്ന് പറയണോ,വേണ്ടയോ എന്ന ചിന്തകൾ അവന്റെ മനസ്സിൽ മിന്നി മറഞ്ഞു.

" വാടാ നമ്മക്ക് പോകാം "

ആൽഫി മനുവോട് പറഞ്ഞു.

" എന്നാ ശെരി വിധു ഞങ്ങള് ഇറങ്ങാം. പരിക്കൊക്കെ മാറി നീ ഗ്രൗണ്ടിലോട്ട് വാ. "

അതും പറഞ്ഞുകൊണ്ട് മനുവും,ആൽഫിയും പോകാനൊരുങ്ങി.

" ഡാ പോവല്ലേ."

വിധു അവരെ പിന്നീന്ന് വിളിച്ചു.

പാപ്പിയുടെ അനിയത്തി മോളിയുടെ കൂടെ അടുക്കള പണിയിൽ മുഴുകിയിരിക്കുകയാണ് ആനി.ഈ സമയം അമ്മച്ചി മറിയ അടുക്കളയിലേക്ക് കയറിവന്നു. രാവിലെ തിരക്ക് കൂടുന്നതിന് മുൻപ് സാധനം വാങ്ങിക്കാൻ റേഷൻ പീടികയിൽ പോയതാണ് അവർ.

" എടി മോളിക്കുട്ടി നിന്നോട് ഞാൻ പറഞ്ഞതല്ലേ ആനിയെ കൊണ്ട് പണിയൊന്നും ചെയ്യിക്കരുതെന്ന്."

അമ്മച്ചി ഉറക്കെ പറഞ്ഞു.

" അയ്യോ അമ്മച്ചി മോളിക്കുട്ടിയെ വഴക്ക് പറയണ്ട.അവള് പറഞ്ഞതാ എന്നോട് പണിയൊക്കെ അവൾ ചെയ്തോളാംന്ന്. മുറിയില് വെറുതെയിരുന്ന് ബോറടിച്ചപ്പൊ അത് മാറ്റാൻ വേണ്ടി ചില്ലറ പണിയെടുത്തൂന്നെ ഉള്ള ഞാൻ.."

ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.

" മോളെ ആനി... എനിക്കും,മോളിക്കുട്ടിക്കും ചെയ്യാനുള്ള പണിമാത്രേ ഇപ്പഴി വീട്ടിലുള്ളു. മോൾക്കിപ്പോ വേണ്ടത് നല്ല വിശ്രമാ. നിറവയറും കൊണ്ട് നീ അടുക്കള പണിയെടുക്കുന്നത് പാപ്പിയങ്ങാനും കണ്ടാൽ, പിന്നെ അത് മതി ഇവിടൊരു വഴക്ക് നടക്കാൻ."

" അതെ ഏട്ടത്തി പാപ്പിച്ചായന് ഇതൊന്നും ഇഷ്ടാവില്ല. ഏട്ടത്തി മുറിയിൽ ചെന്നിരുന്നോ. അല്ലേൽ ഇതും പറഞ് ഇച്ചായൻ ഞങ്ങടെ മെക്കിട്ട് കയറും. "

മോളിക്കുട്ട പറഞ്ഞു.

💬 Comments

View all comments