Chapter Title : ആനി ടീച്ചർ 11 [Amal Srk]
" ശെരി, എന്ന ഞാൻ മുറിയിലോട്ട് ചെല്ലാം."
അമ്മച്ചിയോട് അങ്ങനെ പറഞ് മനസ്സിൽ പാപിയെ പ്രാകികൊണ്ട് ആനി മുറിയിലേക്ക് ചെന്നു.
ഈ സമയം കോളിംഗ് ബെൽ മുഴങ്ങി.
" പുറത്താരോ വന്നിട്ടുണ്ട്."
മോളിക്കുട്ടി പറഞ്ഞു.
" നീ മീൻ കഴുകി വെക്ക് ഞാൻ പോയി ആരാന്ന് നോക്കീട്ട് വരാം."
അതും പറഞ് അമ്മച്ചി ഉമ്മറത്തേയ്ക്ക് നടന്നു.
പുറത്ത് സാരിയുടുത്ത് ബാഗ് തോളിൽ തൂക്കിയ ഒരു സ്ത്രീയെ കണ്ടു. അമ്മച്ചിയെ കണ്ടയുടനെ അവൾ പുഞ്ചിരിച്ചു.
" നീ ഇവിടുള്ള സ്കൂളിലെ ടീച്ചറല്ലേ ? "
ചെറിയൊരു സംശയത്തോടെ അമ്മച്ചി ചോദിച്ചു.
" അതെ."
" ആനിയുടെ കൂട്ടുകാരിയാണല്ലേ ? എന്താ മോൾടെ പേര് ? "
" സോഫി."
" മോള് അകത്തോട്ട് വാ "
അമ്മച്ചി അവളെ അകത്തേയ്ക്ക് ക്ഷണിച്ചു.
" ആനി എവിടെ അമ്മച്ചി ? "
" അവള് മുറിയിലുണ്ട് ഞാൻ വിളിക്കാം."
അമ്മച്ചി സോഫിയെ കസേരയിൽ ഇരുത്തി ആനിയെ വിളിക്കാൻ ചെന്നു.
മുറിക്കകത്തിരുന്ന് ആരോഗ്യ മാസിക വായിക്കുകയാണ് ആനി. പെട്ടന്ന് അമ്മച്ചി കതകിന് തട്ടി.
" മോളെ ആനി കതക് തുറക്ക് നിന്റെ കൂട്ടുകാരി വന്നിട്ടുണ്ട്."
" ആരാ അമ്മച്ചി ? "
ആനി കതക് തുറന്നുകൊണ്ട് ചോദിച്ചു.
" സോഫി. "
അമ്മച്ചി മറുപടി നൽകി.
ആനി ഉടനെ മുടി ഒതുക്കികൊണ്ട് ഹാളിലേക്ക് നടന്നു.
" നിങ്ങള് വിശേഷങ്ങളൊക്കെ പറഞ്ഞിരിക്ക്,ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം."
" ഒന്നും വേണ്ട അമ്മച്ചി."
സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു.
" അത് പറഞ്ഞാ പറ്റില്ല. മോള് ആദ്യായിട്ട്
💬 Comments
View all comments