0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

മറിയയും.

" നീ ഇത്രയും സമയം എവിടെയായിരുന്നു..? "

മറിയ ചോദിച്ചു.

" ഞാൻ ആ കുന്നിന്റെ മേളിൽ ഉണ്ടായിരുന്നു… "

പാപ്പി മറുപടി നൽകി.

" നിനക്ക് ഈ സമയത്ത് അവിടെ എന്താണ് പണി..? "

മത്തായി സംശയത്തോടെ ചോദിച്ചു.

" അവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ല.. "

" പിന്നെ എന്തിനാടാ ഈ സമയത്ത് നീ അവിടെ പോയി ഇരുന്നത്..? "

മറിയ ദേഷ്യപ്പെട്ടു.

" രണ്ടുപേരും ഒന്നും മിണ്ടാതിരുന്നേ… മനുഷ്യന് കുറച്ച് സ്വസ്ഥത താ.. "

പാപ്പി ദേഷ്യത്തോടെ പറഞ്ഞു.

" അകത്ത് നിന്റെ ഭാര്യ ഗർഭിണിയാ.. ഈ സമയത്ത് ഭാര്യടെ ഒപ്പം ഉണ്ടാവേണ്ട നീ വല്ല സ്ഥലത്തും പോയി കൂത്താടുവാ.. തോന്നിവാസി… നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിന്റെ അപ്പനെ കണ്ടല്ലേ പഠിക്കണത്. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.. "

മറിയ മത്തായിയെ നോക്കികൊണ്ട് പറഞ്ഞു.

" നീ എന്തിനാടി വെറുതെയിരിക്കുന്ന എന്റെ മെക്കിട്ട് കേറുന്നേ… "

മത്തായി പറഞ്ഞു.

" അപ്പനും കണക്കാ,മോനും കണക്കാ.. നശൂലങ്ങൾ… "

മറിയ ദേഷ്യത്തോടെ മുരണ്ടു കൊണ്ട് അകത്തേക്ക് പോയി.

" നാട്ടിലും സ്വസ്ഥതയില്ല, ഇപ്പോ വീട്ടിലും സ്വസ്ഥതയില്ല… "

പാപ്പി മനോ വിഷമത്തോടെ പറഞ്ഞു.

" ഇവിടെ കിടന്ന് വാചകമടിക്കാതെ അകത്തേക്ക് ചെല്ലാൻ നോക്ക്. "

" അകത്ത് ചെന്നിട്ട് എന്തിനാ  ? "

പാപ്പി ചോദിച്ചു.

" അകത്ത് നിന്റെ ആനി കാത്തിരിക്കുന്നുണ്ടാകും… "

മത്തായി ചെറിയ നാണത്തോടെ പറഞ്ഞു.

" എന്നെ അവള് കാത്തിരിക്കുവാണെന്ന് അപ്പച്ചനോട് പറഞ്ഞോ..? "

" എന്നോട് പറഞ്ഞില്ല,

💬 Comments

View all comments