0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

പക്ഷേ ഞാൻ ഊഹിച്ചു.. "

മത്തായി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

" അവൾടെ കാത്തിരിപ്പ് ഞാൻ ഇന്നത്തോടെ തീർക്കും… "

പാപ്പി ദേഷ്യത്തോടെ അകത്തേക്ക് ചെന്നു.

" ഇവനിത് എന്നാ പറ്റി..? "

പാപ്പിയുടെ സംസാരം കേട്ട് മത്തായി സംശയത്തോടെ ചിന്തിച്ചു.

പാപ്പി മുറിയിലേക്ക് ചെന്നു. ബെഡിൽ ഇരുന്ന് എന്താ കാര്യമായ ചിന്തായിലാണ് ആനി. അവളെ കണ്ടതും പാപ്പിക്ക് ദേഷ്യം ഇരച്ചു കയറി. മുഷ്ടി ചുരുട്ടികൊണ്ട് കതക് ശക്തിൽ അടച്ചു.

ഡോർ ഉച്ചത്തിൽ അടഞ്ഞപ്പോൾ ആനിയുടെ ശ്രദ്ധ തെറ്റി. അല്പം പരിഭ്രാന്തിയോടെ പാപ്പിയെ നോക്കി. ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരിക്കുകയാണ് അവന്റെ മുഖം.

" സത്യം പറയെടി കുതിച്ചി.. ആരാ ഇതിന്റെ ഉത്തരവാദി..? "

ആനിയുടെ വയറിൽ ചൂണ്ടി കൊണ്ട് ചോദിച്ചു.

അവൾ മറുപടിയൊന്നും പറഞ്ഞില്ല. ആനിയുടെ മൗനം അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. പല്ല് കടിച്ചു കൊണ്ട് അവൻ വീണ്ടും ചോദിച്ചു.

മനസ്സിലെ പേടി മാറ്റി ആനി ഗൗരവത്തോടെ പാപ്പിയുടെ മുഖത്തു നോക്കി.

" ച്ചി… വാ തുറന്ന് പറയെടി പെഴച്ചവളെ… "

കൂടുതൽ കൂടുതൽ ദേഷ്യപ്പെട്ടു.

" ഇതിന്റെ ഉത്തരവാദി ആരാണെന്ന് അറിഞ്ഞാൽ താൻ അവനെ എന്ത് ചെയ്യും…? "

ആനി അവന്റെ മുഖത്തു നോക്കി ചോദിച്ചു.

" വേണ്ടി വന്നാൽ കൊന്നു കളയും "

പാപ്പിയുടെ മറുപടി കെട്ട് ആനി പുച്ഛ ഭാവത്തിൽ ചിരിച്ചു.

" എന്താടി ചിരിക്കൂന്നേ..? ചിരിച്ചും, കളിച്ചും, തമാശ പറഞ്ഞും നടക്കുന്ന പാപ്പിയെ മാത്രേ നീ കണ്ടിട്ടുള്ളു. കൊണ്ടും, കൊടുത്തും അറപ്പ് തീരാത്ത വേറൊരു മുഖം കൂടിയുണ്ട്

💬 Comments

View all comments