Chapter Title : ആനി ടീച്ചർ 11 [Amal Srk]
എനിക്ക്.. "
വീണ്ടും അവൾ പുച്ഛിച്ച് മുഖം തിരിച്ചു. ഇത് കൂടിയായപ്പോൾ പാപ്പിയുടെ മുഴുവൻ കണ്ട്രോളും നഷ്ടപ്പെട്ടു. വലതു കൈ ഉയർത്തി അവളെ അടിക്കാൻ ഓങ്ങി. ആനി എങ്ങനെയൊക്കെയോ ഒഴിഞ്ഞു മാറി. പാപ്പി വീണ്ടും കൈ ഓങ്ങി. ഇത്തവണ ഉന്നം പിഴച്ചില്ല, അവളുടെ ഇടതു കവിൾ പൊളിഞ്ഞു. പാപ്പിയുടെ വിരലടയാളം അവിടെ പതിഞ്ഞു. ദേഷ്യവും വേദനയും കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു, കണ്ണുകളൊക്കെ കലങ്ങി.
" നിങ്ങൾ എന്നെ തല്ലി അല്ലേ...എങ്കിൽ കേട്ടോ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ഞാൻ ട്യൂഷൻ പഠിപ്പിച്ച വിദ്യാർത്ഥി വിധുവാ…"
അവൾ വാശിയോടെ പറഞ്ഞു.
അവള് പറഞ്ഞത് കേട്ട് പാപ്പി ഞെട്ടി.
ഒന്നും മിണ്ടാനാവാതെ ശിലകണക്കായി.
" ഈ കാര്യം പുറത്ത് അറിഞ്ഞാൽ അതിന്റെ മാനക്കേട് നിങ്ങൾക്കാ… നാട്ടുകാരുടെയും, വീട്ടുകാരുടെയും മുൻപിൽ നാണം കെടും, പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാകും.. എന്ത് വേണമെന്ന് നിങ്ങള് തീരുമാനിക്ക്.. "
ആനി കടുപ്പിച്ചു പറഞ്ഞു.
ഇത് കൂടി കേട്ടപ്പോൾ പാപ്പി കാറ്റ് പോയ ബലൂണ് പോലായി. എനി എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ മുറി വിട്ട് പോയി.
ഒറ്റപെട്ട കുന്നിൻ ചെറുവിൽ വിഷമിച്ചിരിക്കുകയാണ് പാപ്പി. പതിയെ അവന്റെ വിഷമം മാറി ദേഷ്യമായി മാറി. ആനിയോടും, വിധുവോടും കടിച്ചമർത്താൻ പറ്റാത്ത പക ഇരച്ചു കയറി. ആ വിധു അവനാണ് എല്ലാറ്റിനും കാരണം ആദ്യം അവന് പണി കൊടുക്കണം, എന്നിട്ട് ആനിയുടെ വയറ്റിൽ വളരുന്ന അവന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും വകവരുത്തണം. പാപ്പിയുടെ മനസ്സിൽ ദുഷ്ട ചിന്തകൾ മിന്നി മറിഞ്ഞു.
വൈകുന്നേരം സ്കൂൾ പിള്ളേരെ വായിനോക്കാൻ
💬 Comments
View all comments