0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

കേട്ടോ ആ തെണ്ടി ചെക്കൻ എന്റെ ആനിയെ പിറകെ നടന്ന് ശല്യം ചെയ്തു."

" അതെപ്പോ ? "

" ഞങ്ങടെ കെട്ട് നടക്കുന്നതിന്റെ മുൻപാ "

" അപ്പൊ ആനി ടീച്ചർ പറഞ്ഞിട്ടാണോ നിങ്ങളാ ചെക്കന് കൊട്ടേഷൻ കൊടുത്തത് ? "

" അതെ. എന്ന് കരുതി ഞാൻ നിന്നോടി കാര്യം പറഞ്ഞത് ആനി അറിയണ്ട."

" അതെന്താ ? "

" അവൾക്ക് അത് ചിലപ്പോ ഇഷ്ടാവില്ല."

" എന്നാലും ആ ചെറുക്കൻ ആനി ടീച്ചറുടെ അയൽവാസിയല്ലേ ? "

" എന്ത് അലൽവാസി ആണേലും അവൻ ചെയ്തത് ചെറ്റത്തരമല്ലേ ? "

പപ്പി ചോദിച്ചു.

" അത് അതെ "

" അപ്പൊ അവന് തക്കതായ ശിക്ഷ കൊടുക്കണ്ടായോ ? "

" വേണം."

" അതാണ് ഞാനിപ്പോ കൊടുക്കാൻ ഉദ്ദേശിച്ചത്."

" ഈ കൊട്ടേഷൻ പാളി പോയ സ്ഥിതിക്ക് നമ്മക്കവന് ഒന്നുകൂടി കൊട്ടേഷൻ കൊടുത്താലോ "

" ആദ്യം ഈ കേസിന്ന് എങ്ങനേലും രക്ഷപെടട്ടെ "

പാപ്പി കുട്ടാപ്പിക്ക് നേരെ കൈകൂപ്പി കൊണ്ട് പറഞ്ഞു.

വൈകിട്ട് ഒരു വലിയ കായിക്കുലയും ചുമന്നു കൊണ്ട് കൂട്ടാപ്പി വീട്ടിലെത്തി.

" അമ്മച്ചി... മാറിയാമ്മച്ചി..."

മുറ്റത്ത് നിന്ന് അവൻ ഉറക്കെ വിളിച്ചു.

" കിടന്ന് കാറാതെ.. ധാ വരുന്നു."

അടുക്കള പണി പാതിയിൽ ഉപേക്ഷിച്ച് അമ്മച്ചി ഉമ്മറത്തേയ്ക്ക് വന്നു.

" ദേ ഇത് പാപ്പിച്ചായൻ തന്ന് വിട്ടതാ "

തോളിലുള്ള കുല തിണ്ണയിൽ ഇറക്കി വച്ചുകൊണ്ട് പറഞ്ഞു.

" ഇത് എവിടുന്നാ ? "

"

💬 Comments

View all comments