Chapter Title : ആനി ടീച്ചർ 11 [Amal Srk]
ജോസഫിന്റെ തൊടിയിന്നാ. ഈ മാസം തരാനുള്ള കാശില്ലാന്ന് പറഞ്ഞപ്പൊ പാപ്പിച്ചായൻ അവന്റെ കുലയങ് വെട്ടി "
കുട്ടാപ്പി ഇളിച്ചുകൊണ്ട് പറഞ്ഞു.
" അവൻ എന്നാ തോന്നിവാസാ ഈ കാണിച്ചത്..? നാട്ടുകാരുടെ മുഴുവൻ പ്രാക്കും മേടിച്ച് അവനീ കുടുംബം കുളന്തോണ്ടും. "
അമ്മച്ചി പറഞ്ഞു.
" അല്ലാ... മത്തായിച്ചൻ എന്ത്യേ ? "
" അങ്ങേര് പാലേൽ പോയിരിക്കുവാ, നാളെയിങ്ങെത്തും."
" എന്നാ ശെരി അമ്മച്ചി ഞാൻ പോയിട്ട് പിന്നെ വരാം."
" ആയിക്കോട്ടെ "
കുലയും എടുത്ത് അമ്മച്ചി അടുക്കളയിലേക്ക് നടന്നു.
" കുട്ടാപ്പി... ഒന്ന് നിന്നെ..."
പോകാനൊരുങ്ങിയ കുട്ടാപ്പിയെ ആനി പുറകെ നിന്ന് വിളിച്ചു.
" എന്താ ടീച്ചറെ ? "
അവൻ തിരികെ വന്ന് ചോദിച്ചു.
" എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്. കള്ളം പറയരുത്ത്."
ആനി പറഞ്ഞു.
" എന്താ കാര്യം ? "
കുട്ടാപ്പി സംശയത്തോടെ ചോദിച്ചു.
" പാപ്പിച്ചായനാണോ വധുവിനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ? "
ആനി ഗൗരവത്തോടെ ചോദിച്ചു.
" അതെ.. ആനി ടീച്ചർ പറഞ്ഞിട്ടാണെന്ന് പറഞ്ഞു."
അത് കേട്ട് ആനി ഞെട്ടി.
" ഞാൻ പറഞ്ഞിട്ടോ ? "
" അതെ "
" എന്നിട്ട് ? "
" മട്ടാഞ്ചേരിയിലെ കൊട്ടേഷൻ ടീമിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തല്ലി അവന്റെ കൈയ്യും,കാലും ഓടിച്ച് നിവർന്ന് നിക്കാൻ പറ്റാത്ത അവസ്ഥ ആക്കണമെന്നാ ഇച്ചായന്റെ നിർദ്ദേശഹം. കാശ് നോക്കിയില്ല രൂപ അമ്പതിനായിരം ചക്ക ചുള പോലെ എണ്ണി കൊടുത്തു. അടുത്ത ദിവസം തന്നെ അവന്മാര് ആ
💬 Comments
View all comments