0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

കാത്തിരിക്കുകയാണ് ആനി. പാപ്പിയോട് അടങ്ങാത്ത ദെയ്ഷ്യമുണ്ട് അവൾക്ക്. സമയം പത്തു മണി കഴിഞ്ഞു.

ഈ സമയം പുറത്ത് ജീപ്പിന്റെ ശബ്ദം കേട്ട്.പാപ്പി വന്നെന്ന് അവൾക്ക് മനസ്സിലായി.

മുണ്ട് മാടി കെട്ടിക്കൊണ്ട് പാപ്പി വീടിന്റെ അകത്തേയ്ക്ക് കയറി.

" നീയെന്താ വൈകിയത് ? "

അമ്മച്ചി ചോദിച്ചു.

" ചെറിയ പണിയുണ്ടായിരുന്നു."

പാപ്പി മറുപടി നൽകി.

" ഈ രാത്രി സമയം നിനക്ക് എന്ത് പണി ? "അമ്മച്ചി ഗൗരവത്തോടെ ചോദിച്ചു.

" ഒന്ന് രണ്ടിടത്തുനിന്ന് കാശ് കിട്ടാനുണ്ടായിരുന്നു അത് വാങ്ങിച്ചു വരുമ്പഴേക്കും ലേറ്റായി."

പാപ്പി നാക്ക് കുഴഞ്ഞുകൊണ്ട് പറഞ്ഞു.

" ഛീ... കള്ളം പറയുന്നോടാ ? അപ്പനെ പോലെ കള്ളും കുടിച്ച് വന്നിട്ട് അവന്റെയൊരു പിരിവ് പോലും.."

അമ്മച്ചി ദേഷ്യപ്പെട്ടു.

" എന്റെ പൊന്നമ്മച്ചി ഒന്ന് അടങ്."

അവൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.

" എനി മേലാൽ ഇത് ആവർത്തിച്ചാൽ നിന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും. കേട്ടോടാ ? "

അമ്മച്ചി ഉറക്കെ പറഞ്ഞു.

" ഉവ്വ്..."

പാപ്പി ശബ്ദം താഴ്ത്തി പറഞ്ഞു.

" ഇന്ന് വൈകുന്നേരം മുതല് നീ വരുന്നതും കാത്തിരിക്കുവാ അവള്."

" എവള് ? "

" നിന്റെ കെട്ടിയോള്."

" അങ്ങനെ വരാൻ വഴിയില്ലല്ലോ."

പാപ്പി സംശയത്തോടെ ചിന്തിച്ചു,

" ചിന്തിച്ച് നിൽക്കാതെ അവൾടെ അടുത്തൊട്ട് ചെല്ലടാ "

അമ്മച്ചി അവനെ മുറിയുടെ അടുത്തേയ്ക്ക് തള്ളിവിട്ടു.

താല്പര്യമില്ലാത്ത മട്ടിൽ പാപ്പി വാതിൽ തുറന്ന് അകത്തു കയറി.

ഉറക്കം ഒഴിച്ച് തന്നെ കാത്തിരിക്കുന്ന ആനിയെ കണ്ട് അവന് ആശ്ചര്യം തോന്നി.

"

💬 Comments

View all comments