0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

നിങ്ങളൊരു മണ്ടനാണെന്ന് എനിക്കറിയാം,പക്ഷെ ഇത്ര ക്രൂരനാണെന്ന് കരുതിയില്ല."

ആനി അറപ്പോടെ പറഞ്ഞു.

ആനി എന്താണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലാവാതെ അവളെ തന്നെ നോക്കി.

" നിങ്ങളാണല്ലേ വധുവിനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത്..."

" നിന്നോടിതാര് പറഞ്ഞു..? "

പാപ്പി സംശയത്തോടെ ചോദിച്ചു.

" കുട്ടാപ്പി എന്നോട് എല്ലാം പറഞ്ഞു."

" അവൻ ചുമ്മാ പറഞ്ഞതാവും. ഞാൻ ഇങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ? "

" നിങ്ങൾക്കല്ലാതെ മറ്റാർക്കും അവനോടിത്ര പക കാണില്ല.."

ആനി ഉറക്കെ പറഞ്ഞു.

" ആനി നീയൊന്ന് പതുക്കെ പറ, അമ്മച്ചി കിടന്നിട്ടില്ല."

" കേൾക്കട്ടെ... എല്ലാവരും കേൾക്കട്ടെ നിങ്ങള് ചെയ്‌ത ക്രൂരതകൾ."

" ആനി പ്ലീസ് നീയൊന്ന് അടങ്. ഞാൻ ഇനി ഒന്നും നിന്നോട് ഒളിക്കുന്നില്ല. വധുവിനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ഞാനാ."

അത് പറഞ്ഞു തീർന്ന അടുത്ത നിമിഷം തന്നെ ആനിയുടെ കൈ പാപ്പിയുടെ കരണത്ത് പതിഞ്ഞു.

മറുത്തൊന്നും ചെയ്യാനാകാതെ അവൻ കവിള് തടവി. കാരണം തെറ്റ് തന്റെ ഭാഗത്താണ്.

" ആനി എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ. തെറ്റ് എന്റെ ഭാഗത്താണ്. അപ്പോഴത്തെ ആ സാഹചര്യത്തിൽ എന്റെ പൊട്ട ബുദ്ധിയിൽ ഇങ്ങനെ ചില മണ്ടത്തരങ്ങൾ തോന്നി. എന്നോട് ക്ഷമിക്ക്. ഞാൻ വേണമെങ്കിൽ ചെയ്ത തെറ്റ് ഏറ്റ് പറഞ് നിന്റെ കാല് പിടിക്കാം."

" നിങ്ങൾ എന്റെയല്ല, അവന്റെ കാലാ പിടിക്കേണ്ടത്."

" ആനി പറഞ്ഞാൽ ഞാൻ അതും ചെയ്യും. കാരണം ഈ ലോകത്ത് എനിക്ക് എല്ലാറ്റിനേക്കാൾ വലുത് ആനിയാണ്."

പാപ്പി വളരെ വികാരത്തോടെ പറഞ്ഞു.

" അത് എനിക്ക് കൂടി

💬 Comments

View all comments