0%

Chapter Title : ആനി ടീച്ചർ 12 [Amal Srk]

Author : amal Read All Parts 1.2K

സൗമ്യമായി പറഞ്ഞു. അവൻ തലയാട്ടി കൊണ്ട് അവള് പറയുന്നത് കേൾക്കാൻ തയ്യാറായി. ശേഷം ആനി തുടർന്നു : ഞങ്ങടെ കെട്ട് കഴിഞ്ഞ ആദ്യ ആഴ്ചയിൽ തന്നെ എനിക്ക് സത്യം അയാളോട് തുറന്ന് പറയേണ്ടി വന്നു. അത് മറ്റൊന്നും കൊണ്ടല്ല ദിവസം ഇത്ര കഴിഞ്ഞിട്ടും അയാളെ എന്റെ ദേഹത്ത് തൊടാൻ പോലും ഞാൻ അനുവദിച്ചിട്ടില്ല. അങ്ങനെയിരിക്കെ ഗർഭം ഉണ്ടായാൽ സത്യം പറയാതിരിക്കാൻ പറ്റില്ലല്ലോ "

" ടീച്ചർ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യാൻ പോയെ ? ആദ്യ രാത്രിയിൽ തന്നെ അയാൾക്ക് വഴങ്ങി കൊടുക്കാമായിരുന്നില്ലേ ?  എങ്കിൽ ഈ പ്രശ്നം വല്ലതുമുണ്ടാവുമായിരുന്നോ ? "

വിധുവിന്റെ ചോദ്യം കേട്ട് ആനി രൂക്ഷമായി അവനെ നോക്കി. അവളുടെ നോട്ടത്തിന്റെ അർത്ഥം അവന് മനസ്സിലായില്ല.

" വിധു എനിക്ക് ഇപ്പൊ അറിയണം നീ എന്നെ സ്നേഹിച്ചത് Sincere ആയിട്ടാണോന്ന് ? "

ആനി അത് വളരെ ദേഷ്യത്തോടെയാണ് ചോദിച്ചത്.

" ടീച്ചർ എന്തിനാ ഇപ്പൊ ഇങ്ങനയൊക്കെ ചോദിക്കുന്നെ ? "

അവൻ ചെറിയ ഇടർച്ചയോടെ ചോദിച്ചു.

" നീ പറ വിധു. നീ എന്നെ സ്നേഹിച്ചത് Sincere ആയിട്ടാണോന്ന് ? "

ആനി അതേ ചോദ്യം ആവർത്തിച്ചു.

ഒരുനിമിഷം നിശ്ശബ്ദനായാ ശേഷം അവൻ പറഞ്ഞു : ടീച്ചറെ… എനിക്ക് നിങ്ങള് ജീവനാ. അത് എങ്ങനെ മനസ്സിലാക്കി തരണമെന്ന് എനിക്ക് അറിയില്ല.

" എന്നിട്ടാണോ നീ എന്നോട് പാപ്പിക്ക് വഴങ്ങി കൊടുക്കാൻ പറഞ്ഞത് ? "

ആനി ദേഷ്യം മാറാതെ ചോദിച്ചു.

" പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെങ്കിൽ, അതല്ലെ നല്ലത് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളു. "

💬 Comments

View all comments