0%

Chapter Title : ആനി ടീച്ചർ 13 [Amal Srk]

Author : amal Read All Parts 730

ആനി ടീച്ചർ അറിയാതെ സോഫി ടീച്ചറുടെ അടുത്ത് കള്ള വെടിക്ക് പോയി. "

ഇപ്പൊ പാപ്പിക്ക് ഏകദേശ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി " അപ്പൊ ആ കാര്യം ആനി അറിഞ്ഞു. നിന്നോടുള്ള ദേഷ്യത്തിലാണല്ലേ, അവള് ഞാനുമായുള്ള വിവാഹത്തിന് സമ്മതിച്ചത്…"

" അതെ… "

വിധു തല കുനിച്ചുകൊണ്ട് മറുപടി നൽകി.

" അപ്പൊ ഈ കഥയിലെ മണ്ടൻ ഞാനാണല്ലേ… " പാപ്പി വിഷമം കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു.

" സോറി ഇച്ചായാ… സോറി എല്ലാറ്റിനും ? " അവൻ തന്റെ തെറ്റ് ഏറ്റ് പറഞ്ഞു.

" നിന്റെ സോറി കേട്ടാലോന്നും എന്റെ മനസ്സിലെ മുറിവ് ഉണങ്ങില്ല. "

" എനിക്ക് അറിയാം, വെറുമൊരു സോറി പറഞ്ഞാൽ തീരുന്നതല്ല ഇതെന്ന്. അതിനുള്ള പ്രായശ്ചിതവും ഞാൻ ചെയ്യും "

" എന്ത് പ്രയാസ്ചിതം ? " പാപ്പി ആകാംഷയോടെ ചോദിച്ചു.

ഒരു നിമിഷം നിശബ്ദനായ ശേഷം വിധു പറഞ്ഞു " ആനി ടീച്ചറുമായുള്ള ബന്ധം ഞാൻ അവസാനിപ്പിക്കുകയാണ്… "

" അതിന് ആനി സമ്മതിക്കുമോ…? "

" ആദ്യം ഇച്ചിരി വിഷമമൊക്കെ കാണും, പതിയെ എല്ലാം മറന്നോളും "

" എനിക്ക് അങ്ങനെ തോന്നുന്നില്ല…"

പാപ്പി പറഞ്ഞു.

" ഞാൻ കാരണം എനി ഇച്ചായന്റെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകരുത്. അതിന് ഇതാണ് ഏക മാർഗ്ഗം. അവസാനമായി എനിക്ക് ഇച്ചായനോട് ഒരു അപേക്ഷയുണ്ട്. "

" എന്താ ? "

" ഞങ്ങടെ കുഞ്ഞിനെ ഇല്ലാതാക്കരുത് ? " അവൻ കേണ് പറഞ്ഞു.

പാപ്പി അതിന് മറുപടി ഒന്നും പറഞ്ഞില്ല.

💬 Comments

View all comments