0%

Chapter Title : ആനി ടീച്ചർ 2 [Amal Srk]

Author : amal Read All Parts 1.2K

ഭയപ്പെട്ട് പിന്നിലേക്ക് മാറി.

" ഞാൻ കുറേ.. നേരായിട്ട് ശ്രദ്ധിക്കുന്നു ഇയാളി കൊച്ചിനെ… "

ആനി ദേഷ്യത്തോടെ പറഞ്ഞു.

അടുത്ത നിമിഷം തന്നെ ആളുകൾ കിളവന്റെ നേരേക്ക് തിരിഞ്ഞു. അയാളുടെ മുഖത്ത് വെച്ചടിച്ചു. ഈ സമയം ടീച്ചർ ആ കുട്ടിയെ സമാധാനിപ്പിക്കുകയാണ്. ഇതൊക്കെ കണ്ട് പേടിച്ച് കണ്ണ് തള്ളി നിൽക്കുകയാണ് വിധു.

" ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടട്ടെ… "

യാത്രക്കാർ ഡ്രൈവറോട് വിളിച്ചു പറഞ്ഞു.

അതും കൂടി കേട്ടപ്പോൾ വിധുവിന്റെ പാതി ബോധം പോയി. ആനി ടീച്ചർ കോപം കൊണ്ട് കത്തി ജ്വലിക്കുന്ന കണ്ണുകളോടെ വിധുവിനെ നോക്കി. അത് കണ്ട് അവൻ വല്ലാതെ ഭയപ്പെട്ടു. പേടിച്ചു കൊണ്ട് അവൻ പതിയെ പിന്നിലേക്ക് നീങ്ങി.

വണ്ടി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ മുതൽ വിധു ആനിയുടെ മുൻപിൽ ചെന്ന് ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. സ്റ്റേറ്റ്മെന്റ് കൊടുക്കുമ്പോൾ ഏമാൻമാർക്ക് തന്നെ കാട്ടി കൊടുക്കുമോയെന്ന് വിധു ആശങ്കപ്പെട്ടു. ഭാഗ്യത്തിന് അതുണ്ടായില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് സാക്ഷികളുടെ മൊഴിയുമെടുത്ത് കുറേ നേരം വൈകിയാണ് ബസ്സ് പുറപ്പെട്ടത്.

ബസ്സ് ടൗണിലെത്തിയപ്പോഴ് ആനി ടീച്ചറെ കണ്ട് സോറി പറയണമെന്ന് അവന് തോന്നി. പക്ഷെ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആനി ടീച്ചർ അവനെ കണ്ട ഭാവം നടിക്കാതെ എവിടേക്കോ നടന്നകന്നു.

തൽക്കാലത്തേക്ക് മനസ്സിലുള്ള ആശങ്കകളൊകെ മായ്ച്ചു കളഞ്ഞ് അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് അവൻ യാത്രയായി.

വൈകുന്നേരം 3 മണിയായപ്പോഴാണ് വിധു തിരികെ വീട്ടിൽ എത്തിയത്. വനജ വന്ന പാടെ വിധുവിന്റെ കൈയിൽ നിന്നും അച്ഛൻ കൊടുത്തയച്ച സാധനം വാങ്ങിച്ചു.

തുറന്നു നോക്കിയപ്പോൾ കുറച്ചു മിട്ടായിയും, ടോർച്ചും,

💬 Comments

View all comments