Chapter Title : ആനി ടീച്ചർ 3 [Amal Srk]
ഈ കാര്യം അവന്റെ അമ്മയെ അറിയിച്ചാ അവര് വേണ്ട ശിക്ഷ കൊടുത്തോളുവല്ലോ."
സോഫി പറഞ്ഞു.
" അവൻ അത് അർഹിക്കുന്നുണ്ട്. "
ആനി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
" എന്നിട്ട് അവൻ നിന്നോട് മാപ്പ് പറഞ്ഞോ ? "
" മാപ്പും പറഞ്ഞു, എനി അങ്ങനെയൊന്നും ചെയ്യില്ലെന്ന് സത്യവും ചെയ്തു. "
" അത് നന്നായി. "
സോഫി പറഞ്ഞു.
അങ്ങനെ ഓരോന്ന് സംസാരിച്ച് കൊണ്ട് ഇരുവരും നടത്തം തുടർന്നു.
പതിവ് പോലെ വൈകുന്നേരം വിധു ആനി ടീച്ചറുടെ വീട്ടിൽ ട്യൂഷന് ചെന്നു. ടീച്ചറുടെ മുഖത്ത് ഗൗരവ ഭാവമാണ്. പേടിച്ചരണ്ട മുയൽ കുട്ടിയെ പോലെ അവൻ അടുത്തിരുന്നു. ക്ലാസ്സെടുക്കുവാൻ തുടങ്ങി. ആനി ചോദിക്കുമ്പോഴല്ലാതെ കമാന്നൊരക്ഷരം അവന്റെ വായീന്ന് പുറത്ത് വന്നില്ല. ആനിയുടെ മുഖത്ത് നോക്കാൻ തന്നെ അവന് ദൈര്യം വന്നില്ല.
പിന്നീടുള്ള രണ്ട്, മൂന്ന് ദിവസങ്ങളിലും ഇതേ അവസ്ഥതന്നെ തുടർന്നു.
" രണ്ട്, മൂന്ന് ദിവസ്സമായിട്ട് ഞാൻ ശ്രദ്ധിക്കുന്നു, നീ വളരെ മൂഡ് ഔട്ട് ആണല്ലോ ? ഞാൻ നിന്നെ തല്ലിയത് കൊണ്ടാണോ ? "
ആനി ചോദിച്ചു.
അവൻ മറുപടിയൊന്നും പറഞ്ഞില്ല.
" പറയെടാ "
അവൾ വീണ്ടും ചോദിച്ചു.
" അതുകൊണ്ടല്ല. ആ തല്ല് എനിക്ക് കിട്ടേണ്ടത് തന്നെയാ. ഒരു വിദ്യാർത്ഥിയും അധ്യാപികയോട് ചെയ്യാൻ പാടില്ലാത്ത കാര്യാ ഞാൻ ചെയ്തത്. "
അവൻ വിഷമത്തോടെ പറഞ്ഞു.
" അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. നിന്റെ തെറ്റ് നീ മനസ്സിലാക്കിയില്ലേ അത് മതി. "
ആനി അവനെ സമാധാനിപ്പിച്ചു.
പക്ഷെ അവൾ എന്തൊക്കെ പറഞ്ഞിട്ടും അവന്റെ
💬 Comments
View all comments