Chapter Title : ആനി ടീച്ചർ 3 [Amal Srk]
വിഷമം വിട്ട് പോയില്ല. നിവർത്തിയില്ലാതെ ട്യൂഷൻ പാതിയിൽ അവസാനിപ്പിച്ചു. വിഷമത്തോടെ പുസ്തകങ്ങളുമായി അവൻ വീട്ടിലേക്ക് മടങ്ങി.
" എന്താടാ ഇന്ന് ട്യൂഷൻ നേരത്തേ കഴിഞ്ഞോ ?"
അമ്മ വനജ ചോദിച്ചു.
"മം"
ഒന്ന് മൂളിയ ശേഷം അവൻ മുറിയിലേക്ക് ചെന്നു.
സമയം ഒമ്പത് കഴിഞ്ഞു. വിധുവെ ചോറുണ്ണാൻ കാണാത്തത് കൊണ്ട് വനജ അവന്റെ മുറിയിലേക്ക് ചെന്നു.
കിടക്കയ്യിൽ ഉറങ്ങുകയാണ് അവൻ.
" നിനക്കിന്ന് ചോറ് വേണ്ടേ ? "
വനജ ചോദിച്ചു.
" വിശപ്പില്ല. "
അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
" അതെന്താ വിശപ്പില്ലാത്തെ ?"
" എനിക്ക് വല്ലാത്ത ക്ഷീണം ചോറ് വേണ്ട. അമ്മ ശല്യം ചെയ്യാതെ ഒന്ന് പോയെ "
അമ്മയെ ഒഴിവാക്കാൻ പറഞ്ഞു.
ദേഷ്യത്തോടെ പിറുപിറുത്ത് കൊണ്ട് വനജ തിരികെ പോയി.
പിറ്റേ ദിവസം വൈകുന്നേരം.
ട്യൂഷന് പോകേണ്ട സമയത്ത് ചടഞ്ഞ് കൂടി കിടക്കുകയാണ് വിധു.
" നീ ഇന്ന് ടൂഷന് പോകുന്നില്ലേ ? "
വനജ ചോദിച്ചു.
"ഇല്ല "
അവൻ ഗൗരവത്തോടെ പറഞ്ഞു.
" എന്തെ പോകാത്തെ ?"
" എനി ഞാൻ ട്യൂഷന് പോകുനില്ല. "
അവന്റെ മറുപടി കേട്ട് വനജക്ക് ദേഷ്യം വന്നു.
" ട്യൂഷന് പോയില്ലേൽ തിന്റെ നടുപ്പുറം അടിച്ച് പഴുപ്പിക്കു ഞാൻ. "
വനജ ഉറക്കെ പറഞ്ഞു.
" അമ്മ എന്നെയെനി തല്ലികൊല്ലുമെന്ന് പറഞ്ഞാൽ പോലും ഞാൻ ട്യൂഷന് പോവില്ല. "
അവൻ തറപ്പിച്ച് പറഞ്ഞു.
അത് കേട്ട് ദേഷ്യം വന്ന വനജ അവനെ പൊതിരെ തല്ലി. അവന്റെ പുറം പൊളിയുന്നത് വരെ
💬 Comments
View all comments