0%

Chapter Title : ആനി ടീച്ചർ 3 [Amal Srk]

Author : amal Read All Parts 2.1K

"

അമ്മയോടും അതേ കള്ളം അവൾ ആവർത്തിച്ചു.

" പിന്നെ എന്താ ആ കുട്ടിക്ക് പറ്റിയേ ? ആണായിട്ടും, പെണ്ണായിട്ടും അവൻ മാത്രേ അവർക്കുള്ളു, അതാണെങ്കിൽ ഇങ്ങനെയും. "

അമ്മ ഓരോന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

അമ്മ പറഞ്ഞത് കൂടി കേട്ടപ്പോൾ അവൾക്ക് വല്ലാതായി. എല്ലാം താൻ കാരണമാണെന്ന തോന്നൽ അവളെ വേട്ടയാടി. രാത്രി ആനിക്ക് മരിയാതയ്ക്ക് ഭക്ഷണം കഴിക്കാനും, ഉറങ്ങാനും പറ്റിയില്ല. മനസ്സിൽ മുഴുവൻ നിറ കണ്ണുകളോടെ നിൽക്കുന്ന വിധുവിന്റെ മുഖമാണ്. ആ രൂപം അവളുടെ മനസമാധാനം കെടുത്തി. എത്രയും പെട്ടന്ന് ഇതിനൊര് പരിഹാരം കണ്ടേ മതിയാകു.

ഞായറാഴ്ച്ച സ്ക്കൂൾ അവധി ദിവസം ആനി വിധുവിനെ കാണാൻ വീട്ടിലേക്ക് ചെന്നു. ഈ സമയം വനജ കോലായ തൂക്കുകയാണ്.

" വനജ ചേച്ചി വിധു അകത്തുണ്ടോ ?"

ആനി ചോദിച്ചു.

" അവൻ അകത്തുണ്ട്. മുറിയിൽ ചടഞ്ഞ് കൂടിയിരിപ്പാ."

" ഞാൻ അവനോടൊന്ന് സംസാരിച്ച് നോക്കട്ടെ "

" സംസാരിച്ച് എങ്ങനെയെങ്കിലും അവന്റെ മനസ്സൊന്ന് മാറ്റണം "

" ഞാൻ ശ്രമിക്കാം വനജ ചേച്ചി. "

ആനി ആത്മവിശ്വാസമില്ലാതെ പറഞ്ഞു.

അവൾ അകത്തേക്ക് ചെന്നു. അവന്റെ മുറിയിലെ വാതില് ശെരിക്കും അടച്ചിട്ടില്ല. ആനി പതിയെ വാതിൽ തുറന്നു, കിടക്കയിൽ നിരാശനായി കിടക്കുകയാണ് വിധു. ആനി അവന്റെ അടുത്തേക്ക് ചെന്നു. ടീച്ചറെ കണ്ട് അവൻ എഴുന്നേറിരുന്നു.

" വിധു… എന്താ നിന്റെ പ്രശനം ?"

ആനി ചോദിച്ചു.

" ഒന്നുമില്ല "

അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.

" ഞാൻ കാരണമാണോ നീ ഇങ്ങനെയൊക്കെ പെരുമാറുന്നെ ?

💬 Comments

View all comments