0%

Chapter Title : ആനി ടീച്ചർ 4 [Amal Srk]

Author : amal Read All Parts 5.3K

ചുംബിക്കാൻ തുടങ്ങി. ഉമിനീരുകൾ പരസ്പരം കൈമാറി. വാരി പുണർന്നു കൊണ്ട് ദീർഘനേരം ഇരുവരും ചുംബനത്തിൽ ഏർപ്പെട്ടു,

" I love you വിധു I love you… "

നിറപുഞ്ചിരിയോടെ അവൾ പറഞ്ഞു.

" I love you too.. "

ആനിയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടവൻ പറഞ്ഞു.

പെട്ടെന്ന് മുറിയുടെ വാതില് തുറന്നു. ഇരുവരും ഞെട്ടി കൊണ്ട് ചുണ്ടുകൾ വേർപെടുത്തി തിരിഞ്ഞു നോക്കി. ആനി ടീച്ചറുടെ അമ്മയാണ്.

" എന്താ അമ്മേ…? "

വെപ്രാളത്തോടെ ആനി ചോദിച്ചു.

" വിധു നിന്റെ അമ്മ ഫോണിൽ വിളിച്ചിരുന്നു വേഗം വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. "

മേരി പറഞ്ഞു.

" എന്തിനാ വിളിച്ചേ..? "

വിധു ചോദിച്ചു.

" അറിയില്ല നിന്നോട് വേഗം ചെല്ലാൻ പറഞ്ഞു.. "

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിൽ തന്നെ ഇങ്ങനെയൊന്ന് അവൻ പ്രതീക്ഷിച്ചതല്ല. വിധു നിരാശയോടെ ആനിയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.

അമ്മ വിളിച്ചത് പ്രകാരം വിഷമത്തോടെ വിധു വീട്ടിലേക്ക് ചെന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരിക്കുന്നു നിമിഷങ്ങളിൽ ഇങ്ങനെ ചില വിലങ്ങുതടികൾ പലരുടെയും ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകാം. നഷ്ടബോധത്തോടെ അവൻ വീട്ടിലേക്ക് ചെന്നു. വീട്ടിൽ കുറച്ച് അതിഥികൾ വന്നിട്ടുണ്ട്. അപ്പൊ ഇതിനാണ് തന്നെ അത്യാവശ്യമായി വിളിച്ചു വരുത്തിയത്. അമ്മയുടെ ഇളയ സഹോദരനും, ഭാര്യയും. ഇവർക്ക് വരാൻ കണ്ട നേരം.

അടുത്ത് ഒരു കല്യാണത്തിന് വന്നപ്പോൾ വീട്ടിലൊന്ന് മുഖം കാണിക്കാൻ കയറിയതാ. കണ്ടപാടെ വിധുവിനോട് വിശേഷങ്ങൾ തിരക്കി. ഉള്ളിലെ വിഷമം പുറത്ത് പ്രകടിപ്പിക്കാതെ സൗമ്യമായി അവരോട് പെരുമാറി.

" ഇവൻ

💬 Comments

View all comments