Chapter Title : ആനി ടീച്ചർ 4 [Amal Srk]
ഏത് വിഷയത്തിലാ തോറ്റത് ? "
മാമി ചോദിച്ചു.
ആ ചോദ്യം അവന് ഒട്ടും പിടിച്ചില്ല.
" കെമിസ്ട്രി "
വനജ മറുപടി നൽകി.
" നല്ലോണം പഠിക്കണം കേട്ടോ.. എന്നാലെ നല്ല ജോലിയൊക്കെ കിട്ടു.. "
ഒടുക്കത്തെ ഒരു ഉപദേശവും.
എല്ലാ ദേഷ്യവും കടിച്ചുപിടിച്ച് അവര് പോകുന്നതുവരെ സഹിച്ചിരുന്നു.
കൈയ്യിലിപ്പോൾ സ്മാർട്ട് ഫോൺ ഉണ്ടായിരുന്നെങ്കിൽ ആനി ടീച്ചർക്ക് മെസ്സേജ് അയക്കാമായിരുന്നു. ഇപ്പോ ഉപയോഗിക്കുന്ന സ്വിച്ച് ഫോണിൽ മര്യാദയ്ക്ക് ഒന്ന് മെസ്സേജ് അയക്കാൻ കൂടി പറ്റത്തില്ല. ഫോൺ തിരികെ തരാൻ അമ്മയോട് ചോദിച്ചാലോ. ഉടനെ അവൻ ഹാളിലേക്ക് ചെന്നു. അമ്മ അവിടെയിരുന്ന് സീരിയൽ കാണുകയാണ്. അവൻ അടുത്ത് ചെന്ന് വിളിച്ചു.
" എന്താടാ ? "
അമ്മ കാര്യം തിരക്കി.
" എന്റെ മൊബൈല് തിരിച്ചു തരുമോ? "
എളിമയോടെ ചോദിച്ചു.
" ഇപ്പോ എന്തിനാ നിനക്ക് മൊബൈല്...?"
" ഈ മൊബൈല് ഉപയോഗിക്കാൻ ഒരു സുഖമില്ല. "
കയ്യിലെ സ്വിച്ച് ഫോൺ കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.
" അതില് കോൾ ചെയ്യാൻ പറ്റുന്നില്ലേ….? "
അമ്മ ചോദിച്ചു.
" പറ്റുന്നുണ്ട് "
" പിന്നെന്താ പ്രശ്നം ? "
" അതിലെ മെസ്സേജ് അയക്കാൻ ഭയങ്കര ബുദ്ധിമുട്ടാ.. "
" നിനക്കിപ്പോ ആർക്കാ മെസ്സേജ് അയക്കേണ്ടത് ? "
അമ്മ സംശയത്തോടെ ചോദിച്ചു.
" ഫ്രണ്ട്സിന്.. "
പരുങ്ങികൊണ്ട് അവൻ മറുപടി പറഞ്ഞു.
" ഫ്രണ്ട്സിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഫോൺ വിളിച്ചു പറഞ്ഞാൽ മതി, വെറുതെ മെസ്സേജ് അയച്ച് ബുദ്ധിമുട്ടേണ്ട. ആനി ടീച്ചർ എന്നോട് പ്രത്യേകം
💬 Comments
View all comments