Chapter Title : ആനി ടീച്ചർ 4 [Amal Srk]
ടീച്ചർ പേടിക്കേണ്ട ഞാൻ ഏതായാലും നാട്ടിൽ ജോലിയുള്ള ആളെ മാത്രമേ കെട്ടു. "
ആനി ഉറപ്പുനൽകി.
" നിനക്ക് 29 വയസ്സായില്ലേ..? എനിയും കല്യാണം ഇങ്ങനെ നീട്ടിക്കൊണ്ട് പോകണോ..? "
" അതൊന്നും കുഴപ്പമില്ല ടീച്ചറെ… അച്ഛന്റെ ചികിത്സക്ക് വേണ്ടി ബന്ധുക്കളുടെ കൈയിൽ നിന്ന് ഒരുപാട് തുക കടം വാങ്ങിയിട്ടുണ്ട്. അതൊക്കെ തിരിച്ചു കൊടുത്ത്, കുറച്ച് സമ്പാദിച്ചതിന് ശേഷം മാത്രമേ ഞാൻ വിവാഹത്തിനെ കുറിച്ച് ചിന്തിക്കുന്നുള്ളു. "
ആനി പറഞ്ഞു.
വൈകിട്ട് കൂട്ടുകാരുമൊത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ ഇരിക്കുകയാണ് വിധു. ഗ്രൗണ്ടിൽ നിന്നും ചെറിയ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ട്.
" വാടാ ചെന്ന് കളിച്ചാലോ ? "
വിധു ചോദിച്ചു.
" ആ പിള്ളേര് മര്യാദയ്ക്ക് കളിച്ചോട്ടെ അതിന്റെ ഇടയിൽ ചെന്ന് വെറുതെ അലമ്പ് ആക്കാൻ നിൽക്കണ്ട… "
ആൽഫി പറഞ്ഞു.
" നിങ്ങൾടെയൊക്കെ കയ്യിൽ ഫോൺ ഉണ്ട്.. എനിക്കും എന്തെങ്കിലുമൊക്കെ എന്റർടൈൻമെന്റ് വേണ്ടെ "
വിധു പറഞ്ഞു.
" ഞങ്ങളില്ല നീ പോയി കളിച്ചോ.. "
മനു പറഞ്ഞു.
" ഒന്നു വാടാ... കുറേ ദിവസമായില്ലേ മേലും കൈയും ഇളകിയിട്ട്… "
വിധു അവരെ നിർബന്ധിച്ചു.
" നീ വേണേൽ പോയി കളി. ഞങ്ങൾക്ക് താല്പര്യമില്ല.. "
ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.
ഇനി ഇവന്മാരെ നിർബന്ധിച്ചിട്ട് കാര്യമില്ല എന്ന് വിധുവിന് മനസ്സിലായി, കൂടുതൽ സംസാരിച്ചു നിൽക്കാതെ അവൻ കളിക്കാൻ പോയി.
" വിധു ഇന്ന് നല്ല മൂഡിലാണല്ലോ.. അവന് എന്തു പറ്റിയതാ ? "
ആൽഫി ചോദിച്ചു.
" ഫോണിൽ PES കളിക്കാൻ പറ്റാത്തതിന്റെ ഫ്രസ്റ്റ്റേഷൻ
💬 Comments
View all comments