Chapter Title : ആനി ടീച്ചർ 4 [Amal Srk]
ഏങ്ങി കരഞ്ഞു. ഒരുപാട് നേരം ആ കരച്ചിൽ നീണ്ടുനിന്നു. ഷവറിൽ നിന്നുള്ള വെള്ളത്തിന്റെ കൂടെ അവളുടെ കണ്ണുനീരും ഒലിച്ചിറങ്ങി.
" ആനി.. മോളെ… "
അമ്മ വാതിലിൽ തട്ടിക്കൊണ്ടു വിളിച്ചു.
ഉടനെ അവൾ കരച്ചിൽ അവസാനിപ്പിച്ച്, ഷവർ ഓഫ് ചെയ്തു.
" നീ കുളിക്കാൻ കയറിയിട്ട് ഒരുപാട് സമയമായല്ലോ..? ഇനിയും കുളിച്ചു കഴിഞ്ഞില്ലേ ? സമയം 9 മണിയായി. "
അമ്മ വിളിച്ചു പറഞ്ഞു.
" കുളിച്ചു കഴിഞ്ഞു… "
കണ്ണുനീർ തുടച്ചു കൊണ്ട് അവൾ മറുപടി നൽകി.
കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അമ്മ അവളുടെ അടുത്തേക്ക് ചെന്നു.
" നിനക്ക് എന്താ പറ്റിയെ ? രാവിലെ മുതല് ഞാൻ ശ്രദ്ധിക്കുന്നു, മുഖത്ത് ആകെയൊഒരു വല്ലായ്മ. പനിക്കുന്നുണ്ടോ? "
അമ്മ ചോദിച്ചു.
" ഇല്ല അമ്മേ... എനിക്ക് കുഴപ്പമൊന്നുമില്ല. രാവിലെ എഴുന്നേറ്റപ്പോ ചെറിയ തലവേദന. കുളിച്ച് കഴിഞ്ഞപ്പോ അത് മാറി.. "
ആനി എങ്ങനെയൊക്കെയോ കള്ളം പറഞ്ഞ് ഒപ്പിച്ചു.
" വയ്യെങ്കിൽ ഇന്ന് സ്കൂളിൽ പോകണ്ട "
" അതിന്റെയൊന്നും ആവശ്യമില്ല. എനിക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല."
ധൃതിയിൽ പറഞ്ഞുകൊണ്ട് വേഗം മുറിയിലേക്ക് പോയി.
എനിയും ഇവിടെ നിന്നാൽ അമ്മ ഓരോന്ന് കുത്തി, കുത്തി ചോദിക്കും. വൈകാതെ അവൾ സ്കൂളിലേക്ക് പുറപ്പെട്ടു. സ്കൂളിലെത്തി ക്ലാസ്സെടുക്കുമ്പോഴും, സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴും അവളുടെ മുഖത്ത് തീരെ തെളിച്ചം ഇല്ല. അത് കണ്ട് പന്തികേട് തോന്നിയ സോഫി ടീച്ചർ ആനയോട് കാര്യം തിരക്കി. കുഴപ്പമൊന്നുമില്ല ചെറിയൊരു തലവേദനയാണെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി.
ഇതേസമയം വീട്ടിൽ കിടന്നും, ഇരുന്നു വിധു സമയം ചിലവഴിച്ചു.
💬 Comments
View all comments