0%

Chapter Title : ആനി ടീച്ചർ 4 [Amal Srk]

Author : amal Read All Parts 5.3K

കയ്യിൽ സ്മാർട്ട്ഫോൺ ഇല്ലാത്തതുകൊണ്ട് നേരം പോകുന്നില്ല. ടിവിയിലാണെങ്കിൽ നല്ല പരിപാടിയുമില്ല. വൈകിട്ട് ആനി ടീച്ചറെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഓർത്തുള്ള പേടി വേറെയും. എല്ലാംകൊണ്ടും അവനാകെ അസ്വസ്ഥനാണ്. മനസ്സിന് അൽപ്പം സമാധാനം ലഭിക്കുമല്ലോ എന്നോർത്ത് കൂട്ടുകാരായ ആൽഫിയുടെയും, മനുവിന്റെയും അടുത്തേക്ക് ചെന്നു.

" എന്താടാ മൂഡ് ഔട്ട് ആയി ഇരിക്കുന്നേ..? "

ആൽഫി ചോദിച്ചു.

" ഏയ് ഒന്നുമില്ലെടാ "

വിധു പറഞ്ഞു.

" ആനി ടീച്ചറ് വീണ്ടും നിന്നെ വഴക്കു പറഞ്ഞോ? "

മനു ചോദിച്ചു.

" ഇപ്പോ അങ്ങനെയുള്ള ഒരു പ്രശ്നവുമില്ല.. "

വിധു പറഞ്ഞു.

" പിന്നെ എന്താണ് നീ മൂഡ് ഔട്ടാകാനുള്ള കാരണം ? "

" സ്മാർട്ട് ഫോൺ കൈയിൽ ഇല്ലാത്തതുകൊണ്ട് പബ്ജി കളിച്ചിട്ട് ഒരുപാട് ദിവസമായില്ലേ അതിന്റെ ഒരു വിഷമം "

വിധു ഒരു കള്ളം തട്ടിവിട്ടു.

" നിന്നെയൊക്കെ സമ്മതിക്കണം.. ഈ കാലത്ത് സ്മാർട്ട്ഫോൺ ഉപയോഗിക്കാതെ രണ്ട് ആഴ്ചത്തോളം നീ പിടിച്ചു നിന്നില്ലേ…"

മനു പറഞ്ഞു.

അങ്ങനെ ഓരോന്ന് സംസാരിച്ചു നേരം പോയി. സമയം ഇപ്പോൾ ആറു മണിയായി. കൂട്ടുകാരോട് യാത്ര പറഞ്ഞ് അവൻ വീട്ടിലേക്ക് ചെന്നു. വീട്ടിലെത്തിയപ്പോൾ ട്യൂഷന് പോകുന്ന കാര്യം ആലോചിച്ച് വീണ്ടും പേടി കൂടാൻ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ചു നിന്നു.

" വിധു നീയിന്ന് ട്യൂഷന് പോകുന്നില്ലേ ? "

അമ്മ ചോദിച്ചു.

" ഇപ്പൊ പോകും.. "

അവൻ മറുപടി നൽകി.

ഇനി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ വരുന്നിടത്ത് വെച്ച് കാണാം. വിധു മനസ്സിൽ ധൈര്യം സംഭരിച്ചു. കുളിച്ച് മാറ്റി പുസ്തകങ്ങളുമായി

💬 Comments

View all comments