Chapter Title : ആനി ടീച്ചർ 10 [Amal Srk]
വക അനുസരിക്കത്തില്ല… തോന്നിയ പോലെ അപ്പന്റെ കൂടെ കള്ളും കുടിച്ച് ലക്ക് കെട്ട് നടക്കും. മോളിവനെ വരച്ച വരയിൽ നിർത്തണം… മോളെകൊണ്ട് അതിന് പറ്റും. മോളെക്കൊണ്ടേ അതിന് പറ്റു… ? "
" ഞാൻ നോക്കാം അമ്മച്ചി… "
ആനി മറുപടി നൽകി.
രാത്രി 10:30
" സമയം ഇത്രേം ആയിട്ടും ആനിയെ കാണുന്നില്ലല്ലോ…? അവൾ അടുക്കളയിൽ എന്തെടുക്കുവാണാവോ..? "
പാപ്പി മുറിയിലിരുന്ന് ചിന്തിച്ചു.
അടുത്ത നിമിഷം ആനി മുറിയിലേക്ക് കയറി വന്നു.
" എന്താ ആനി ഇത്രയും വൈകിയത്..? "
പാപ്പി സൗമ്യമായി ചോദിച്ചു.
" അടുക്കളയിൽ പണിയുണ്ടായിരുന്നു.. "
മുഖത്ത് നോക്കാതെ ആനി മറുപടി നൽകി.
" സഹായിക്കാൻ അമ്മച്ചി ഉണ്ടായിരുന്നില്ലേ..? "
" ഇല്ല… "
" മോളിക്കുട്ടിയോ…? "
" രണ്ടാളോടും പോയി കിടന്നോളാൻ പറഞ്ഞു… "
ആനി ഗൗരവത്തോടെ മറുപടി നൽകി.
" ആനിക്ക് ഈ വീട്ടില് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് അമ്മച്ചിയോട് ഞാൻ പ്രത്യേകം പറഞ്ഞതാ… എന്നിട്ട് അമ്മച്ചി എന്നാ പണിയാ കാണിച്ചത്…? "
ആനിയെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
" നിങ്ങൾക്കെന്താ ചെവി കേൾക്കില്ലേ.. ? "
ആനി ദേഷ്യത്തോടെ ചോദിച്ചു.
" എന്റെ ചെവിക്ക് ഒരു പ്രശ്നവുമില്ല.. "
പാപ്പി ചെവിയിൽ തട്ടിക്കൊണ്ടു പറഞ്ഞു.
" നിങ്ങളോട് ഞാൻ നേരത്തെ ഒരുവട്ടം പറഞ്ഞതല്ലേ അമ്മച്ചിയോടും മോളിക്കുട്ടിയോടും പോയി കിടന്നോളാൻ പറഞ്ഞത് ഞാനാണെന്ന്. " അവൾ കടുപ്പത്തിൽ പറഞ്ഞു.
" നീ ഇങ്ങനെ ചെറിയ കാര്യത്തിന് ചൂടാവല്ലേ ആനി.. "
" ഞാൻ ചൂടായതല്ല, കാര്യം പറഞ്ഞതാ.."
ആനി വീണ്ടും ഗൗരവത്തിൽ പറഞ്ഞു.
" സോറി.. "
പാപ്പി പറഞ്ഞു.
" എന്തിന്..? "
ആനി സംശയത്തോടെ ചോദിച്ചു.
" സമ്മതമില്ലാതെ രാവിലെ ആനിയെ കയറിപ്പിടിച്ചത് "
പാപ്പി തന്റെ തെറ്റ് സ്വയം ഏറ്റു പറഞ്ഞു.
അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.
" എന്തായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞു… ഇനി എന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടാവില്ല… നമ്മുടെ മുടങ്ങിയ ആദ്യരാത്രി ഇന്ന് നടത്താം ? "
💬 Comments
View all comments