0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : Kambikathakal Read All Parts 806

" ആരാ അമ്മച്ചി ? "

ആനി കതക് തുറന്നുകൊണ്ട് ചോദിച്ചു.

" സോഫി. "

അമ്മച്ചി മറുപടി നൽകി.

ആനി ഉടനെ മുടി ഒതുക്കികൊണ്ട് ഹാളിലേക്ക് നടന്നു.

" നിങ്ങള് വിശേഷങ്ങളൊക്കെ പറഞ്ഞിരിക്ക്,ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം."

" ഒന്നും വേണ്ട അമ്മച്ചി."

സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു.

" അത് പറഞ്ഞാ പറ്റില്ല. മോള് ആദ്യായിട്ട് ഈ വീട്ടിലോട്ട് വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോകുന്നത് ശെരിയല്ല. "

" അമ്മച്ചി ചായ എടുത്തോളൂ ടീച്ചറ് കുടിച്ചോളും."

ആനി അമ്മച്ചിയോട് പറഞ്ഞു.

" ചായയൊന്നും വേണ്ടായിരുന്നു ആനി.വീട്ടീന്ന് രാവിലെ കുടിച്ച് ഇറങ്ങിയതല്ലെ "

" അതുകൊണ്ട് ഒരു ചായ കൂടി കുടിച്ചൂന്ന് കരുതി ഒരു കുഴപ്പവുമില്ല."

ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.

" ആനി നീ അത്യാവശ്യം തടിയൊക്കെ വച്ചല്ലോ "

" എന്ത് ചെയ്യാനാ ടീച്ചറെ ഇവിടെ വന്നതിന് ശേഷം ഒരു വക പണിചെയ്യാൻ സമ്മതിച്ചിട്ടില്ല. ഇപ്പൊ പ്രേഗിനെന്റ് കൂടിയായപ്പോ അടുക്കളയിലോട്ട് കയറണ്ടാന്നാ അമ്മച്ചിയുടെ ഓർഡർ.."

" നീ ഭാഗ്യവതിയാടി.അതുകൊണ്ടല്ലേ ഇത്രനല്ല സ്നേഹമുള്ള വീട്ടിലേക്ക് നിനക്ക് മരുമകളായി വരാൻ കഴിഞ്ഞത്."

ആനിക്ക് ലഭിച്ച സൗഭാഗ്യത്തെ വിവരിച്ചുകൊണ്ട് പറഞ്ഞു.

" അല്ലാ... ടീച്ചർ ഇന്ന് ലീവാണോ ? "

ആനി ചോദിച്ചു.

" രാവിലെ ഞാൻ സ്കൂളിലേക്ക് ഇറങ്ങിയതാ, അപ്പോഴാ വഴിക്ക് വച്ച് ആൽഫിയെയും,മനുവിനെയും കണ്ടത്. രാവിലെ തന്നെ രണ്ടാളും കൂടെ എങ്ങോട്ടാന്ന് ചോദിച്ചപ്പോഴാ വിധുവിന്റെ കാര്യം അവര് പറഞ്ഞത്."

" വിധുവിനെന്ത് പറ്റി ? "

ആനി ആകാംഷയോടെ ചോദിച്ചു.

" രാത്രി ആരൊക്കെയോ ചേർന്ന് അവനെ കിഡ്‌നാപ്പ് ചെയ്യാൻ ശ്രമിച്ചു. തലനാലിഴക്കാ രക്ഷപ്പെട്ടത്. "

സോഫി അത് പറഞ്ഞപ്പോ ആനിയുടെ ഉള്ളൊന്ന് പൊള്ളി.

" അവനെന്തെങ്കിലും ? "

കലങ്ങിയ കണ്ണുകളോടെ ആനി ചോദിച്ചു.

" നീ ഇങ്ങനെ ടെൻഷൻ ആവേണ്ട കാര്യമൊന്നുമില്ല ആനി. അവന് ചെറിയ പരിക്കുകളുണ്ടെന്നെ ഉള്ളു,വേറെ കുഴപ്പമൊന്നുമില്ല."

സോഫി സമാധാനത്തോടെ പറഞ്ഞു.

" എന്നാലും ആരായിരിക്കും അവരൊക്കെ ? എന്തിനായിരിക്കും അവനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ? "

ആനി സംശയത്തോടെ ചോദിച്ചു.

💬 Comments

View all comments