Chapter Title : ആനി ടീച്ചർ 11 [Amal Srk]
" അറിയില്ല. ചിലപ്പോ അവയവ കടത്ത് സംഘം ആവാനും ചാൻസുണ്ട്. എന്തായാലും ഗുണ്ടകള് ഈ നാട്ടിൽ ഉള്ളവരല്ലെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു."
ഈ വാർത്ത ആനിയെ വല്ലാതെ വിഷമത്തിലാക്കി. അവളുടെ കണ്ണ് നിറഞ്ഞു. സോഫിക്ക് അത് മനസ്സിലാകാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. ഈ സമയമാണ് അമ്മച്ചി ചായയും പലഹാരങ്ങളുമായി ഹാളിലേക്ക് വന്നത്. ആ തക്കം നോക്കി ആനി വേഗം കണ്ണ് തുടച്ചു.
" ചായ മാത്രം മതിയാരുന്നു,എന്തിനാ ഈ പലഹാരങ്ങളൊക്കെ ? "
സോഫി ചോദിച്ചു.
" ഒന്ന് രസം നോക്ക് മോളെ. ഇതൊന്നും പുറത്ത് നിന്ന് വാങ്ങിയതല്ല, ഞാൻ ഉണ്ടാക്കിയതാ."
" ഒന്ന് ടേസ്റ്റ് നോക്ക് ടീച്ചറെ, അമ്മച്ചിക്ക് നല്ല കൈപുണ്യ "
വിഷമം പുറത്ത് കാണിക്കാതെ ആനി പറഞ്ഞു.
" എന്തായാലും അമ്മച്ചി എന്നിക്ക് തരാൻ കൊണ്ടുവന്നതല്ലെ ? ടേസ്റ്റ് നോക്കിയിട്ട് തന്നെ ബാക്കി കാര്യം."
ശേഷം പ്ളേറ്റിയിൽ നിന്നും ഒരു കുഴലപ്പം എടുത്തു കഴിച്ചു.
" കൊള്ളാല്ലോ അമ്മച്ചി. "
സോഫി കഴിച്ചുകൊണ്ട് പറഞ്ഞു.
" കുറച്ചു ഞാൻ പൊതിഞ് വീട്ടിലോട്ട് തരാം "
" ആയിക്കോട്ടെ അമ്മച്ചി."
സോഫി ചിരിച്ചുകൊണ്ട് മറുപടി നൽകി.
കുറച്ചു നേരം കൂടി വർത്തമാനങ്ങളൊക്കെ പറഞ്ഞ ശേഷം സോഫി യാത്രപറഞ്ഞു പോയി.
കള്ളുഷാപ്പിലെ വരവ്,ചിലവ് കണക്ക് നോക്കുകയാണ് പാപ്പി. ഈ സമയം കുട്ടാപ്പി അവിടേക്ക് ഓടിയെത്തി. കിതച്ചുകൊണ്ട് അവൻ പറഞ്ഞു : പണി പാളി പപ്പിച്ചായാ.
" എല്ലാം നിന്നെക്കൊണ്ടാ. ഒരു കാര്യം പറഞ്ഞേൽപ്പിച്ചാ അത് മരിയാതയ്ക്ക് ചെയ്യാനറിയില്ല "
പപ്പി ദേഷ്യത്തോടെ പറഞ്ഞു.
" അവന്മാരുടെ കൈയ്യിന്ന് ആ ചെക്കൻ രക്ഷപെട്ടതിന് ഞാനെന്ത് പിഴച്ചു."
കുട്ടാപ്പി പറഞ്ഞു.
" നീയല്ലേ പറഞ്ഞത് അവന്മാര് ഈ കാര്യത്തിൽ ഭയങ്കരം expert ആണെന്ന്. എന്നിട്ടൊരു പീറ ചെക്കനെ പിടിക്കാൻ അവന്മാരെക്കൊണ്ടായില്ല "
" എത്ര വലിയ ഗുണ്ടകളാണെന്നു പറഞ്ഞാലും ഇടക്ക് ചില പിഴവുകളൊക്കെ പറ്റും."
കുട്ടാപ്പി ന്യായികരിച്ചു.
" എങ്കി ഞാൻ കൊടുത്ത കാശ് തിരിച്ചു തരാൻ പറയടാ അവന്മാരോട്."
" എനിയിപ്പോ അതും ചോദിച്ചോണ്ട് ചെല്ല് അവന്മാര് എടുത്ത്
💬 Comments
View all comments