Chapter Title : ആനി ടീച്ചർ 11 [Amal Srk]
ഉടുത്തു കളയും. ഇവിടെ പോലീസ് കേസ് വരുവോന്നു പേടിച്ചിരിക്കുവാ ഞാൻ."
" പോലീസ് അവന്മാരെ പിടിക്കോ ? "
പാപ്പി ചെറിയ ഭയത്തോടെ ചോദിച്ചു.
" അതിന് നല്ല ചാൻസുണ്ട്."
" കരിനാക്ക് വളക്കാതെടാ "
" എന്ത് നാക്ക് വളച്ചാലും സംഭവിക്കാനുള്ളത് സംഭവിക്കും. ഇച്ചായൻ അകത്താവേം ചെയ്യും."
" ഞാൻ ഒറ്റക്കായിരിക്കില്ല കൂട്ട് പ്രതിയായ നീയും അകത്താകും."
പാപ്പി ഭീഷണി സ്വരത്തിൽ പറഞ്ഞു.
" എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ എന്തിനാ പാപ്പിച്ചൻ ആ ചെറുക്കനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ? "
" അതൊന്നും നീ അറിയണ്ട."
" പോലീസ് പിടിച്ചാ, അവര് ചോദിക്കുമ്പോ ഞാൻ പിന്നെ എന്നാ പറയും.? "
" നീ ഒന്നും പറയണ്ട ഞാൻ പറഞ്ഞോളാം."
" കാശ് കൊടുത്ത് കൊട്ടേഷൻ ഏർപ്പാടാക്കിയ ആളെന്ന നിലയ്ക്ക് സത്യം അറിയാനുള്ള അവകാശം എനിക്കില്ലേ ? ഒളിച്ചു വെക്കാതെ കാര്യം പറ പാപ്പിച്ചാ "
" എന്നാ കേട്ടോ ആ തെണ്ടി ചെക്കൻ എന്റെ ആനിയെ പിറകെ നടന്ന് ശല്യം ചെയ്തു."
" അതെപ്പോ ? "
" ഞങ്ങടെ കെട്ട് നടക്കുന്നതിന്റെ മുൻപാ "
" അപ്പൊ ആനി ടീച്ചർ പറഞ്ഞിട്ടാണോ നിങ്ങളാ ചെക്കന് കൊട്ടേഷൻ കൊടുത്തത് ? "
" അതെ. എന്ന് കരുതി ഞാൻ നിന്നോടി കാര്യം പറഞ്ഞത് ആനി അറിയണ്ട."
" അതെന്താ ? "
" അവൾക്ക് അത് ചിലപ്പോ ഇഷ്ടാവില്ല."
" എന്നാലും ആ ചെറുക്കൻ ആനി ടീച്ചറുടെ അയൽവാസിയല്ലേ ? "
" എന്ത് അലൽവാസി ആണേലും അവൻ ചെയ്തത് ചെറ്റത്തരമല്ലേ ? "
പപ്പി ചോദിച്ചു.
" അത് അതെ "
" അപ്പൊ അവന് തക്കതായ ശിക്ഷ കൊടുക്കണ്ടായോ ? "
" വേണം."
" അതാണ് ഞാനിപ്പോ കൊടുക്കാൻ ഉദ്ദേശിച്ചത്."
" ഈ കൊട്ടേഷൻ പാളി പോയ സ്ഥിതിക്ക് നമ്മക്കവന് ഒന്നുകൂടി കൊട്ടേഷൻ കൊടുത്താലോ "
" ആദ്യം ഈ കേസിന്ന് എങ്ങനേലും രക്ഷപെടട്ടെ "
പാപ്പി കുട്ടാപ്പിക്ക് നേരെ
💬 Comments
View all comments