Chapter Title : ആനി ടീച്ചർ 3 [Amal Srk]
വനജ ചോദിച്ചു.
"ഇല്ല "
അവൻ ഗൗരവത്തോടെ പറഞ്ഞു.
" എന്തെ പോകാത്തെ ?"
" എനി ഞാൻ ട്യൂഷന് പോകുനില്ല. "
അവന്റെ മറുപടി കേട്ട് വനജക്ക് ദേഷ്യം വന്നു.
" ട്യൂഷന് പോയില്ലേൽ തിന്റെ നടുപ്പുറം അടിച്ച് പഴുപ്പിക്കു ഞാൻ. "
വനജ ഉറക്കെ പറഞ്ഞു.
" അമ്മ എന്നെയെനി തല്ലികൊല്ലുമെന്ന് പറഞ്ഞാൽ പോലും ഞാൻ ട്യൂഷന് പോവില്ല. "
അവൻ തറപ്പിച്ച് പറഞ്ഞു.
അത് കേട്ട് ദേഷ്യം വന്ന വനജ അവനെ പൊതിരെ തല്ലി. അവന്റെ പുറം പൊളിയുന്നത് വരെ തല്ലി. എത്രയൊക്കെ തല്ല് കൊണ്ടിട്ടും അവൻ തന്റെ തീരുമാനം പിൻവലിച്ചില്ല. വനജ ഈ വിവരം ഗൾഫിലുള്ള തന്റെ ഭർത്താവിനെ അറിയിച്ചു. അച്ഛൻ എത്ര പറഞ്ഞ് നോക്കിയിട്ടും അവൻ കേൾക്കാൻ കൂട്ടാക്കിയില്ല. അവൻ പഠിത്തം തന്നെ ഉപേക്ഷിച്ചതായി പ്രക്യാപിച്ചു. അവന്റെ ഈ തീരുമാനം അച്ഛനെയും, അമ്മയേയും വല്ലാതെ വിഷമിപ്പിച്ചു.
വിധുവിന്റെ സ്വാഭാവത്തിന് വന്ന മാറ്റം മനസ്സിലാക്കുവാൻ വനജ ആനി ടീച്ചറെ കണ്ടു.
" കുറച്ച് ദിവസമായല്ലോ വിധുവിനെ ട്യൂഷന് കണ്ടിട്ട്, അവന് എന്ത് പറ്റി ?"
ആനി ചോദിച്ചു.
" അത് ചോദിക്കാനാ ഞാൻ ഇപ്പോ ആനിയെ കാണാൻ വന്നത്. "
വനജ പറഞ്ഞു.
ആനി കാര്യം മനസ്സിലാകാതെ വനജയെ നോക്കി.
" അവനെനി പഠിത്തം നിർത്തി, ട്യൂഷന് പോകുന്നില്ല എന്നൊക്കെയാ പറയുന്നത്. ഇവിടെ വച്ച് വേണ്ടാത്തത് എന്തെങ്കിലും നടന്നോ? "
" ഏയ് ഇവിടെ വച്ച് ഒന്നുമുണ്ടായിട്ടില്ല. ഞാൻ അവനെ ഒന്ന് തല്ലിയത് പോലുമില്ല. "
ആനി അവരോട് കള്ളം പറഞ്ഞു.
" പിന്നെ അവന് എന്താ പറ്റിയത് ? എനിക്കാണെങ്കിൽ ഒരു സ്വസ്ഥതയും ഇല്ല."
വനജ വിഷമത്തോടെ പറഞ്ഞു.
" ചേച്ചി വിഷമിക്കേണ്ട. ഞാൻ അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കാം."
ആനി അവരെ തൽക്കാലത്തേക്ക് സമാധാനിപ്പിച്ച് പറഞ്ഞയച്ചു.
താൻ അവനെ തല്ലിയതാണ് ഇതിനൊക്കെ കാരണമെന്ന് ആനിക്ക് മനസ്സിലായി. ഇതിന് പരിഹാരം കണ്ടേ മതിയാകു. എത്രയും പെട്ടന്ന് അവന്റെ മനസ്സ് മാറ്റി പഴയ പോലാക്കണം.
" ദേഷ്യം വന്ന് നീ അവനെ
💬 Comments
View all comments