Chapter Title : ആനി ടീച്ചർ 9 [Amal Srk]
പാപ്പിക്ക് ഒരു ഗ്ലാസ് മദ്യം കൊടുത്തു. അവനത് ഒറ്റവലിക്ക് കുടിച്ചു തീർത്തു.
" എനി പോയി ഫസ്റ്റ് നൈറ്റ് അടിച്ചു പൊളിക്ക് ഇച്ചായാ… "
കുട്ടാപ്പി ആവേശം പകർന്നു.
പാപ്പി ഉടനെ തന്നെ വീടിന്റെ അകത്തേക്ക് കയറി.
" ഡാ പാപ്പി… "
പിന്നീന്ന് ഒരു വിളി കെട്ടു.
പാപ്പി തിരിഞ്ഞു നോക്കി.
" എന്താ അപ്പച്ചാ…? "
" ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് ആണ്… വെറുതെ ഞഞ്ഞാ.. പിഞ്ഞാ പറഞ്ഞ് അവളെ വെറുപ്പിക്കരുത്.. "
മത്തായി ഉപദേശിച്ചു.
" എന്റെ അപ്പച്ചാ… ഇതിന്റെ പേരിൽ എനിക്കെനി വേറെ ഉപദേശത്തിന്റെ ആവിശ്യമില്ല… എല്ലാം ഞാൻ നോക്കിയും കണ്ടും ചെയ്‌തോളാം "
" നിന്നെ എനിക്ക് അറിയാവുന്നതല്ലേ പാപ്പി… അതുകൊണ്ട് ഒന്ന് സൂചിപ്പിച്ചെന്ന് മാത്രം… "
മത്തായി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.
" ശെരി അപ്പച്ചാ.. ഞാനൊന്ന് മുറിയിലോട്ട് ചെല്ലട്ടെ… അവള് കാത്തിരിക്കുന്നു മുഷിഞ്ഞു കാണും. "
അതും പറഞ്ഞ് കുതിച്ചു ചാടുന്ന കുതിരയെപ്പോലെ പാപ്പി മുറിയിലേക്ക് ചെന്നു. കാപ്പി നിറത്തിലുള്ള നൈറ്റി ധരിച്ച് ഉറങ്ങി കിടക്കുന്ന ആനിയെയാണ് അവിടെ കണ്ടത്. ശെടാ… ഇവൾക്കിത് എന്ത് പറ്റി…? ആദ്യരാത്രി ആയിട്ട് ഇത്ര നേരത്തെ കിടന്നോ..?
വിളിച്ചു ഉണർത്തണോ..? ഉണർത്തിയില്ലേൽ ഇന്നത്തെ തന്റെ ആദ്യരാത്രി നാളെ നടത്തേണ്ടി വരും.
എന്തായാലും വിളിക്കുക തന്നെ ആദ്യരാത്രി നാളത്തേയ്ക്ക് മാറ്റിവെക്കാനുള്ള ക്ഷമ തനിക്കില്ല. അവൻ ആനിയുടെ അടുത്തേയ്ക്ക് ചെന്നു.
" ആനി… ആനി… "
അവളെ തട്ടി വിളിച്ചു.
അവൾ പതിയെ കണ്ണ് തുറന്നു തിരിഞ്ഞു നോക്കി.
" ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്… ? "
പാപ്പി ചെറിയ ഇളിയോടെ പറഞ്ഞു.
" എനിക്ക് ഇന്ന് തീരെ വയ്യ…."
ആനി ക്ഷീണം നടിച്ചുകൊണ്ട് പറഞ്ഞു.
" ഒട്ടും വയ്യേ…? "
" വയ്യ.. "
" എന്തായാലും ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ… ചെറുതായി എന്തെങ്കിലും ചെയ്തൂടെ… ഒരുപാട് കാലങ്ങളായി ഞാൻ കാത്തിരുന്ന നിമിഷമാണ് ഇത്… "
" ഇച്ചായന് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ…? "
അവൾ ദേഷ്യത്തോടെ ചോദിച്ചു.
ആനിയുടെ ദഹിപ്പിക്കുന്ന നോട്ടം
💬 Comments
View all comments