Chapter Title : ആനി ടീച്ചർ 9 [Amal Srk]
കണ്ടപ്പോ തന്നെ പാപ്പിക്ക് പിന്നെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
" വേണ്ട.. കുഴപ്പില്ല… ആനി കിടന്നോളു.. വിശദമായി നമുക്ക് നാളെ ആദ്യരാത്രി ആഘോഷിക്കാം…ദിവസം എനിയും കിടക്കല്ലേ..."
മനസ്സില്ലാ മനസ്സോടെ ആനിയുടെ ദേഷ്യം ശമിപ്പിക്കാൻ പറഞ്ഞു.
എന്തായാലും ഇന്നെനി കളി നടക്കില്ല. പുല്ല്… പാപ്പി ദേഷ്യത്തോടെ ആനിയുടെ അടുത്ത് കിടന്നു. പെട്ടന്ന് ആനി കിടക്കയിൽ നിന്നും എഴുന്നേറ്റ് പാപ്പിയെ ദേഷ്യത്തോടെ നോക്കി.
" എന്താ ആനി…? "
കാര്യം മനസ്സിലാകാതെ പാപ്പി സംശയത്തോടെ ചോദിച്ചു.
" നിങ്ങള് കുടിച്ചിട്ടുണ്ടോ…? "
ആനി ചോദിച്ചു.
" ചെറുതായിട്ട് ? "
" ച്ചേ… എനിക്ക് ഈ മധ്യത്തിന്റെ മണം ഒട്ടും ഇഷ്ടല്ല… "
അതും പറഞ്ഞുകൊണ്ട് അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു.
" അത് പിന്നെ ആ കുട്ടാപ്പി നിർബന്ധിച്ചപ്പൊ ഒരു ഗ്ലാസ് കുടിച്ചു.. അത്രേ ഉള്ളു എനി ഞാൻ ആവർത്തിക്കില്ല. "
ആതൊന്നും വക വെക്കാതെ ആനി അടുത്തുള്ള പായയും തലയിണയും കൈയിൽ എടുത്തു.
" ഇതൊക്കെയായിട്ട് നീ എങ്ങോട്ട് പോകുവാ ആനി..? "
പാപ്പി ചോദിച്ചു.
" കളളിന്റെ മണം എനിക്ക് സഹിക്കാൻ പറ്റില്ല...ഞാൻ തറയിൽ കിടന്നോളാം… "
ആനി നിലത്ത് പായ വിരിച്ച് തലയണയിട്ടു.
ഇതൊക്കെ കണ്ട് പാപ്പിയുടെ തല പെരുക്കാൻ തുടങ്ങി.
" ആനി തറയിൽ കിടക്കണ്ട…അത് ഞാൻ കിടന്നോളാം… ആനി ബെഡിൽ ചെന്ന് കിടക്ക് "
പാപ്പി പറഞ്ഞു.
" വേണ്ട.. ഞാൻ തറയിൽ കിടന്നോളാം.. " ആനി വാശിയിൽ പറഞ്ഞു.
" പ്ലീസ് ആനി.. ഞാൻ പറയുന്നത് കേൾക്ക്… തെറ്റ് എന്റെ ഭാഗത്താ…. അതിന് പ്രായശ്ചിത്തമായി ഞാൻ നിലത്ത് കിടന്നോളാം… ആനി ബെഡിൽ കിടന്നോ.. " അയാൾ നിർബന്ധിച്ചു.
ആനി മറുപടിയൊന്നും പറഞ്ഞില്ല. പാപ്പി വീണ്ടും നിർബന്ധിച്ചു.
ഒടുവിൽ പാപ്പിയുടെ മുഖത്ത് നോക്കാതെ ആനി ബെഡിൽ ചെന്ന് കിടന്നു. ഗദ്ധ്യന്ദരമില്ലാതെ പാപ്പി നിലത്ത് പാ വിരിച്ചു കിടന്നു.
പാപ്പിയുടെ മനസ്സിൽ ഒരേപോലെ ദേഷ്യവും, വിഷമവും അലയടിച്ചു. എന്തൊക്കെ പ്രതീക്ഷകളോടെ താൻ കാത്തിരുന്ന ആദ്യരാത്രിയാണിത്, എല്ലാം തകർന്നു. എനി തലയണ തന്നെ ശരണം. തലയിണയെ
💬 Comments
View all comments