Chapter Title : ആനിയുടെ പുതിയ ജോലി 2 [ടോണി]
നഗരത്തിലേക്ക് താമസം മാറി, ഉടനെ തന്നെ ജോലിയിൽ പ്രവേശിച്ചു. എന്നാലും അവൾക്ക് ആനിയെക്കാൾ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരുന്നു.
വീക്കെൻഡ് ആയപ്പോൾ ആനി അവൾക്ക് ലഭിക്കാൻ പോകുന്ന പുതിയ ജോലിയെക്കുറിച്ച് ചർച്ച ചെയ്യാനും ചിത്രയെ കാണാനുമുള്ള ആവേശത്തിലായിരുന്നു. അവരുടെ പതിവ് സ്ഥലമായ ഒരു കോഫി ഷോപ്പിൽ വെച്ച് രണ്ടുപേരും കണ്ടുമുട്ടി. ആനി മുൻപത്തെ 2 കമ്പനികളിൽ താൻ കഠിനാധ്വാനം ചെയ്തതിനെ പറ്റിയൊക്കെ അവളോട് പറഞ്ഞു. ആനിയുടെ ബയോഡേറ്റ അവർ സ്വീകരിച്ചെന്നും ആനിയെ അവിടെ ജോലിക്കെടുക്കാൻ മാനേജരെ പറഞ്ഞു മനസ്സിലാക്കാൻ തനിക്ക് കഴിയുമെന്നും ചിത്ര പറഞ്ഞു.
"ഞാൻ തീർച്ചയായും ഇനിയും കഠിനാധ്വാനം ചെയ്യും, ഇത്തവണ ആരും എന്നെ പിരിച്ചു വിടില്ല.", ആനി ചിത്രയോട് ഉറപ്പിച്ചു പറഞ്ഞു.
"എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ നിന്നെ അവരും പുറത്താക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.." ചിത്ര അൽപ്പം താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
"ഏഹ്? എന്തിന്??.. നീ എന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നെ ചിത്രെ?" ആനി ഞെട്ടലോടെയും ഒരൽപ്പം ദേഷ്യത്തോടെയും ചോദിച്ചു.
"ലുക്ക് ആനി.. ഞാൻ തുറന്നു പറയാം. നീ മറ്റുള്ളവരുമായി അധികം ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യുന്ന ആളല്ല.." ചിത്ര പറഞ്ഞു.
"ഞാൻ ചെയ്യുന്നുണ്ടല്ലോ."
ആനിയുടെ മുഖത്തേക്ക് നോക്കി ആനി അൽപ്പം കടുപ്പിച്ച് പറഞ്ഞു,
"സ്ത്രീകളുടെ കാര്യമല്ല ഞാൻ പറയുന്നത്.."
"പുരുഷന്മാരോടൊ?" ആനി അൽപ്പം നീരസത്തോടെ ചോദിച്ചു.
"ഉം.." ചിത്ര മൂളി.
"അത്.. എനിക്ക് അറിയില്ല ചിത്ര.. അവർ എന്നെ എങ്ങനെ നോക്കിക്കാണുന്നു എന്ന് നിനക്കുമറിയാമല്ലോ. ഞാൻ ഇതുവരെ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം അവർ മാറിനിന്ന് ചില വൃത്തികെട്ട കമന്റുകളൊക്കെ പറയുമായിരുന്നു. ആ ടീമിലെ ആകപ്പാടെ ഉള്ളൊരു
💬 Comments
View all comments