Chapter Title : ആനിയുടെ പുതിയ ജോലി 9 [ടോണി]
ആനി പിന്നെ തന്റെ system off ആക്കി അവളോടൊപ്പം തന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി. അവിടുന്ന് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും വെളിയിൽ നിൽക്കുകയായിരുന്ന ടോണി അവരെ തടഞ്ഞു..
ടോണി: "ചിത്ര മാഡം.. Hi.. എനിക്ക് മാഡത്തോട് ഒരു മിനിറ്റ് സംസാരിക്കണം.."
ആനിക്ക് അതുകേട്ട് ആകാംക്ഷയായി.. ഇവനിത് എന്തു ഭാവിച്ചാ.. ചിത്ര ok പറഞ്ഞ് അവന്റെ കൂടെ ഒരു സൈഡിലേക്ക് മാറി നിന്നു. എന്നിട്ടവർ കുറച്ച് നേരം എന്തോ സംസാരിച്ചു. ആനിയവിടെ അക്ഷമയായി കാത്തു നിൽക്കുകയായിരുന്നു. എങ്കിലും അധികം വൈകാതെ ചിത്ര അവൽക്കരികിൽ തിരികെയെത്തി.
"അവൻ എന്താ പറഞ്ഞെ നിന്നോട്?.." ആനി അൽപ്പം വെപ്രാളപ്പെട്ട് ചോദിച്ചു.
"അറിയാൻ തിടുക്കമായോ എന്റെ bestie ക്ക്?.." ചിത്ര ഒരു കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു..
"ഹ!.. പറയെടീ.. എന്താ നിങ്ങൾ സംസാരിച്ചെ??" ആനിയ്ക്ക് തിടുക്കമായി..
"ഹ്മ്മ്.. പറയാം.. നമ്മൾ നാളെ ബീച്ചിലേക്ക് പോകുന്നു.. A private beach!.." ചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു..
"What?!.." ആനി അത്ഭുതത്തോടെ ചോദിച്ചു
"Shock ആവണ്ട.. നിനക്ക് ബീച്ചെന്നു പറഞ്ഞാൽ എന്തോരം ഇഷ്ടമാണെന്ന് എനിക്കറിയില്ലേ.. ഇപ്പൊ നല്ലൊരു ചാൻസ് കിട്ടിയെന്ന് കരുതിയാൽ മതി. മൊത്തം ചിലവും അവന്മാർ നോക്കിക്കോളും.." ചിത്ര വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു.
ആനിയ്ക്ക് ഒന്നും പറയാൻ കഴിയാതെയായി..
"ഹ.. ഇതിൽ tension ആവനൊന്നുമില്ലടാ.. ഞാനും നിന്നോടൊപ്പം ഉണ്ടാവുമല്ലോ.. നമുക്കവിടെ one day ഒന്നടിച്ചു പൊളിക്കാം.. private beach ആയതുകൊണ്ട് നമ്മളെ അറിയാവുന്ന ആരും അവിടെ ഉണ്ടാവുമെന്ന ടെൻഷനും വേണ്ട!.." ചിത്ര കൂട്ടിച്ചേർത്തു.
"എന്നാലും..." ആനി ഒരു ശ്രമമെന്നോണം പറഞ്ഞു നോക്കി..
ചിത്ര: "No.. നീയും ഞാനും നാളെ
💬 Comments
View all comments