0%

Chapter Title : ആനിയുടെ പുതിയ ജോലി [ടോണി]

Author : kkstories Read All Parts 1.6K

കൈകളിലെടുത്ത് ആ കരഞ്ഞുകലങ്ങിയ കണ്ണിലേക്ക് കൊണ്ട് റോഷൻ പറഞ്ഞു.

"മ്മ്.." ആനി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മൂളി. "വിഷമിക്കാതെ ആനി.. നിനക്കതിനു കഴിയും! ഞാനല്ലേ പറയണേ.." റോഷൻ പുഞ്ചിരിച്ചുകൊണ്ട് ഉറപ്പ് നൽകി. അവളും പിന്നെ നോർമലായി പുഞ്ചിരിച്ചു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ടിന്റുമോനും അവരെ നോക്കി ചിരിച്ചു.

"ശരി ശരി.. ഞാൻ ട്രൈ ചെയ്യാം. ഏട്ടൻ പോയി ഫ്രഷ് ആവ്. ആകെ മുഷിഞ്ഞിരിക്കയാ, നാറിയിട്ട് വയ്യ!" ആനി ചിരിച്ചുകൊണ്ട് അവനെ തള്ളി മാറ്റിയിട്ട് പറഞ്ഞു. ടിന്റുവും റോഷനും അതുകേട്ട് പൊട്ടിച്ചിരിച്ചു..

അവൾ നിർദ്ദേശിച്ചതുപോലെ റോഷൻ ടിന്റുവിനെയും കൂട്ടി രണ്ടു പേരും ഫ്രഷ് ആവാൻ പോയി. അതിനുശേഷം, ടിന്റുമോൻ വന്ന് ടിവി ഓൺ ചെയ്ത് അവന്റെ ഇഷ്ടപ്പെട്ട ഡോറയെയും ബുജിയെയും കാണാൻ തുടങ്ങി. ആനി തന്റെ (പഴയ)ഓഫീസും അവിടത്തെ കാര്യങ്ങളും മറക്കാൻ ശ്രെമിച്ചുകൊണ്ട് വീണ്ടും അടുക്കള ജോലികളിൽ മുഴുകി. റോഷൻ അവന്റെ ബാങ്കിലെ കണക്കുകളിലേക്കും.

"ഡിന്നർ കഴിക്കാനുള്ള സമയമായി." ആനി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.

"ദാ എത്തിപ്പോയി അമ്മക്കുട്ടീ!.." റോഷനും ടിന്റുവും കൂടി ആനി ഉണ്ടാക്കിയ രുചികരമായ അത്താഴം കഴിക്കാൻ ഓടിയെത്തി. അങ്ങനെ അവർ മൂന്നുപേരും കൂടി ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചു. അതിനു ശേഷം ആനി പാത്രമെല്ലാം കഴുകി വൃത്തിയാക്കിയപ്പോൾ ടിന്റുമോൻ ശാന്തനായി അവന്റെ അച്ഛന്റെ മടിയിലിരുന്ന് ഉറക്കത്തിനുള്ള ആരംഭമായി. നല്ല പോലെ ഉറങ്ങിയപ്പോൾ ആനി മോനെ എടുത്ത് അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി കിടത്തി. ഗുഡ്‌നൈറ്റ് പറഞ്ഞുകൊണ്ട് അവന്റെ നെറുകയിൽ ചുംബിച്ചു. ശേഷം ആനി വീണ്ടും ഹാളിലേക്ക് വന്നു.

"നീ ok ആണോ ആനീ?.." അവൾ തന്നെ ഫേസ്

💬 Comments

View all comments